വിമല കോളജ് പിടിഎ കർമശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു
1515207
Tuesday, February 18, 2025 1:28 AM IST
തൃശൂർ: വിമല കോളജ് പിടിഎ കർമശ്രേഷ്ഠ പുരസ്കാരം ഇസാഫ് ബാങ്ക് ഫൗണ്ടറും സിഇഒയുമായ പോൾ തോമസിനു മന്ത്രി എം.ബി. രാജേഷ് സമ്മാനിച്ചു.
25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം. മൈക്രോ ഫിനാൻസിംഗിലൂടെ സമൂഹത്തിന്, പ്രത്യേകിച്ച് സ്ത്രീകൾക്കു സ്വയംപര്യാപ്തരാകാൻ പോൾ തോമസ് നല്കിയ സേവനങ്ങൾ സ്തുത്യർഹമാണെന്നു മന്ത്രി അഭിപ്രായപ്പെട്ടു. ചടങ്ങിൽ സിഎംസി എഡ്യുക്കേഷനൽ കൗണ്‍സിലർ സിസ്റ്റർ ഡോ. മാഗി ജോസ് അധ്യക്ഷത വഹിച്ചു. സിഎംഐ പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. ജോസ് നന്തിക്കര, ഡോ. ബെന്നി ജോസഫ്, പിടിഎ സെക്രട്ടറി സന്തോഷ് പി. ജോസ്, ഡോ. ഷീജ ടി. തരകൻ എന്നിവർ പ്രസംഗിച്ചു. കഴിഞ്ഞ അധ്യയനവർഷം പിഎച്ച്ഡി നേടിയ അധ്യാപകർക്കും ഉന്നതവിജയം നേടിയ വിദ്യാർഥിനികൾക്കും കായികതാരങ്ങൾക്കും പുരസ്കാരങ്ങൾ സമ്മാനിച്ചു.