അ​രി​മ്പൂ​ർ: രോ​ഗ​ബാ​ധി​ത​രാ​യ നാലുപേ​ർ​ക്ക് സാ​ന്ത്വ​ന​മേ​കാ​നാ​യി അ​രി​മ്പൂ​ർ മേ​ഖ​ല ഡി​വൈ​എ​ഫ്ഐ യൂ​ത്ത് ബ്രി​ഗേ​ഡ് പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി​രി​യാ​ണി ച​ല​ഞ്ച് ന​ട​ത്തി.

സ​മാ​ഹ​രി​ച്ച പ​ണ​ത്തി​ൽനി​ന്ന് ലാ​ഭ​വി​ഹി​ത​മാ​യി പ്ര​തീ​ക്ഷി​ക്കു​ന്ന രണ്ടു ല​ക്ഷ​ം രൂ​പ രോ​ഗി​ക​ളാ​യ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു ചി​കി​ത്സാ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ന​ൽ​കും. 5500 ല​ധി​കം ചി​ക്ക​ൻ ബി​രി​യാ​ണി​ക​ളാ​ണ് പാ​കം ചെ​യ്ത് ഉ​ച്ച​യ്ക്ക​കം മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്ത​വ​ർ​ക്ക് എ​ത്തി​ച്ചുന​ൽ​കി​യ​ത്. നാ​ലാം​ക​ല്ല് കോ​വി​ൽ​റോ​ഡ്, പ​ര​യ്ക്കാ​ട് സാം​സ്കാ​രി​ക നി​ല​യം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു പാ​ച​കം.

ബ്രെ​യി​ൻ ട്യൂ​മ​ർ ബാ​ധി​ച്ച ര​ണ്ടു​പേ​ർ, ബൈ​പ്പാ​സ് സ​ർ​ജ​റി വേ​ണ്ട ഒ​രാ​ൾ, കി​ഡ്നി രോ​ഗം ബാ​ധി​ച്ച മ​റ്റൊ​രാ​ൾ എ​ന്നി​വ​ർ​ക്കുവേ​ണ്ടി​യാ​ണ് ബി​രി​യാ​ണി ച​ല​ഞ്ച് ന​ട​ത്തി​യ​ത്. ഒ​രു ബി​രി​യാ​ണി​ക്ക് 130 രൂ​പ നി​ര​ക്കി​ലാ​യി​രു​ന്നു വി​ല്പന. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം ബി​രി​യാ​ണി വി​ൽ​പ്പ​ന​യ്ക്കും പാ​ച​ക​ത്തി​നും പ​ങ്കാ​ളി​ക​ളാ​യി.

ഭാ​ര​വാ​ഹി​ക​ളാ​യ കെ.​എ​സ്.​ വി​ഷ്ണു​പ്ര​സാ​ദ്, വ​രു​ൺ, വി​പി​ൻ, പി.​എ​സ്.​ മി​ഥു​ൻ, കെ.​എം. വി​ഷ്ണു​പ്ര​സാ​ദ്, കെ.​എ​സ്.​ ശ​ര​ത്, സി.​എ​സ്.​ സു​മേ​ഷ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.