സർഗാത്മകതയാകണം ലഹരി: മന്ത്രി ഡോ. ആർ. ബിന്ദു
1515219
Tuesday, February 18, 2025 1:28 AM IST
കൊരട്ടി: ലഹരിയുടെ ഉപയോഗം സമൂഹത്തിൽ ശക്തിപ്പെടുന്ന സാഹചര്യത്തിൽ അക്ഷരവും കലയും സാഹിത്യവുമെല്ലാം പ്രതിരോധത്തിന്റെ പരിചയായി ഉയർത്തിപ്പിടിക്കാൻ വരും തലമുറയ്ക്കാകണമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു. കൊരട്ടി സർക്കാർ പോളിടെക് നിക് കോളജിൽ നടന്ന 17ാമത് സംസ്ഥാന ജിസിഐ കലാ - കായികോത്സവത്തിന്റെസമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം സർഗാത്മകത അനിവാര്യ ഘടകമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പഠിക്കുന്ന വിദ്യാർഥികൾ നല്ല തൊഴിലവസരങ്ങളിലേക്കും സ്വയംതൊഴിൽ സംരംഭങ്ങളിലേക്കും ആത്മവിശ്വാസത്തോടെ കടന്നു ചെല്ലുന്നത് ശുഭസൂചനയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
സനീഷ്കുമാർ ജോസഫ് എം എൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, ഡോ. ആർ.എൽ.വി. രാമകൃഷ്ണൻ, അമൃത ടിവി സൂപ്പർസ്റ്റാർ എസ്. ധ്രുവ എന്നിവർ മുഖ്യാതിഥികളായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് പി.സി.ബിജു, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കുമാരി ബാലൻ, ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ. ദീപ, ജോയിന്റ് ഡയറക്ടർ അനി അബ്രാഹം, കെ.കെ. ശ്രീജ, രതീഷ് ആർ മേനോൻ, ബി. രാജലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
കായിക മേളയിൽ ജിസിഐമീനങ്ങാടി ചാമ്പ്യൻമാരും ജിസി ഐ കണ്ണപുരം റണ്ണർ അപ്പുമായി. കലോത്സവത്തിൽ ജിസിഐ എറണാകുളം ചാമ്പ്യൻമാരും ജി സിഐ മാള റണ്ണർ അപ്പുമായി. എണ്ണൂറോളം വിദ്യാർഥികൾ വിവിധ കലാ-കായിക മത്സരങ്ങളിൽ മാറ്റുരച്ചു.