ഡി സോൺ കലാകിരീടം ക്രൈസ്റ്റിന്
1515205
Tuesday, February 18, 2025 1:28 AM IST
മാള: ഹോളി ഗ്രേസ് അക്കാദമിയിൽ നടന്ന കാലിക്കട്ട് വാഴ്സിറ്റി ഡി സോൺ കലോത്സവ കിരീടം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് സ്വന്തമാക്കി. 248 പോയിന്റ് നേടിയാണ് ക്രൈസ്റ്റ് ഒന്നാമതെത്തിയത്.
206 പോയിന്റോടെ തൃശൂർ സെന്റ് തോമസ് കോളജ് രണ്ടാം സ്ഥാനവും 149 പോയിന്റ് നേടി ശ്രീ കേരളവർമ കോളജ് മൂന്നാം സ്ഥാനവും നേടി. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് ആണ് മികച്ച വനിതാ കോളജ്.
കലാപ്രതിഭയായി കൊടുങ്ങല്ലൂർ ശൃംഗപുരം ഡോക്ടർ പൽപ്പു മെമ്മോറിയൽ എസ്എൻഡിപി യോഗം കോളജ് ഓഫ് എഡ്യൂക്കേഷനിലെ സിദ്ധാർഥ് ബി. കൃഷ്ണയും കലാതിലകമായി ശ്രീ കേരളവർമ കോളജിലെ നിരഞ്ജൻ ശ്രീലക്ഷ്മിയും ചിത്രപ്രതിഭയായി ശ്രീ കേരളവർമ കോളജിലെ ഗോപിക നന്ദനയും സാഹിത്യ ്രതിഭയായി അണ്ടത്തോട് തഖ് വ അഫ്സൽ ഉൽ- ഉലുമ അറബിക് കോളജിലെ ഖദീജയും തെരഞ്ഞെടുക്കപ്പെട്ടു.
സമാപന സമ്മേളനം സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ നിതിൻ ഫാത്തിമ അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റ് അംഗങ്ങളായ ടി.ജെ. മാർട്ടിൻ, മധു രാമനാട്ടുകര, ഹോളി ഗ്രേസ് മാനേജ്മെന്റ് സ്റ്റഡീസ് ഡയറക്ടർ ഡോ. ജിയോ ബേബി, സെക്രട്ടറി ബെന്നി ജോൺ ഐനിക്കൽ, യൂണിവേഴ്സിറ്റി യൂണിയൻ അംഗങ്ങളായ അശ്വിൻ, ഷറഫ് പിലാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഹൈക്കോടതി നിർദേശത്തെ തുടർന്ന് കടുത്ത പോലീസ് സുരക്ഷയോടെ നടന്ന കലോത്സവത്തിൽ സമാപനചടങ്ങുകൾ നിയന്ത്രണങ്ങളോടെയാണ് നടത്തിയത്.