മലയോര കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കപ്പെടണം: ക്രിസ്തീയ ന്യൂനപക്ഷ അവകാശസമിതി
1515222
Tuesday, February 18, 2025 1:28 AM IST
ഇരിങ്ങാലക്കുട: വന്യജീവി ആക്രമണങ്ങളും കാര്‍ഷിക ഉത്പ്പന്നങ്ങളുടെ വിലയിടിവും മൂലം ജീവിതം ദുരിതത്തിലായിരിക്കുന്ന മലയോര കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കുവാന് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വരണമെന്ന് ഇരിങ്ങാലക്കുട രൂപത ക്രിസ്തീയ ന്യൂനപക്ഷ അവകാശ സമിതി ആവശ്യപ്പെട്ടു.
വന്യജീവികളുടെ ആക്രമണത്തില്‍ മരിച്ചവരുടെ ആശ്രിതതര്ക്കും പരിക്കേറ്റവര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം നല്കുവാനായി സര്‍ക്കാര്‍ തയ്യാറാകണം. വനവും പരിസ്ഥിതിയും സംരക്ഷിക്കപ്പെടേണ്ടതാണെങ്കിലും പ്രഥമ പരിഗണന മനുഷ്യന് നല്‍കിയേ മതിയാകൂ.
കാര്‍ഷിക വിഭവങ്ങള്‍ക്ക് വേണ്ടത്ര വില കിട്ടാതെയും വിളകള്‍ വന്യജീവികളുടെ ആക്രമണം മൂലം നശിപ്പിക്കപ്പെടുകയും മനുഷ്യജീവിതങ്ങള്‍ പോലും വേട്ടയാടപ്പെടുകയും ചെയ്യുന്നത് കാരണം മലയോര കര്‍ഷകര്‍ കുടിയിറക്കലിന്റെ ഭീഷണിയിലാണ്. ഇവരെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്.
മലയോരജനത അനുഭവിക്കുന്ന ദുരിതങ്ങളില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന നിഷ്ക്രിയത്വം തികച്ചും കുറ്റകരമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് വന നിയമത്തിലും വന്യജീവി സംരക്ഷണ നിയമത്തിലും ആവശ്യമായ ഭേദഗതികള്‍ വരുത്തേണ്ടതുണ്ടെങ്കില്‍ അത് ഉടന്‍ വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ക്രിസ്തീയ ന്യൂനപക്ഷ അവകാശ സമിതിക്ക് വേണ്ടി ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, ചെയര്‍മാര്‍ മോണ്‍. വില്‍സണ്‍ ഈറത്തറ, ഡയറക്ടര്‍ ഫാ. നൗജിന് വിതയത്തില്‍, അസിസ്റ്റന്റ്് ഡയറക്ടര്‍ ഫാ. ജിബിന്‍ നായത്തോടന്‍, പ്രസിഡന്റ്് അഡ്വ. ഇ.ടി. തോമസ്, ലീഗല്‍ സെല്‍ പ്രസിഡന്റ്് അഡ്വ. ബേബി മാണിക്കത്തുപറമ്പില്‍, സെക്രട്ടറി സിജു ബേബി, ഡയറക്ടര്‍ ബോര്‍ഡ് അംഗം ജോണ്‍ പാറയ്ക്ക, ജിന്നറ്റ് മാത്യൂ എന്നിവര്‍ സംസാരിച്ചു.