വൈഎംസിഎ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്തു
1515209
Tuesday, February 18, 2025 1:28 AM IST
ഗുരുവായൂർ: വൈഎംസിഎയുടെ ആസ്ഥാന മന്ദിരം വൈഎംസിഎ മുൻ ദേശീയ പ്രസിഡന്റ് റിട്ട. ജസ്റ്റിസ് ജെ. ബെഞ്ചമിൻ കോശി ഉദ്ഘാടനം ചെയ്തു. വൈ എംസിഎ ഗുരുവായൂർ പ്രസിഡന്റ്് ബാബു വർഗീസ് അധ്യക്ഷനായി. എൻ.കെ. അക്ബർ എംഎൽ എ മുഖ്യാതിഥിയായി.
വിവിധ കാരുണ്യ പദ്ധതികൾ വൈഎംസിഎ നാഷണൽ ട്രഷറർ റെജി ഇടയാറൻമുള, റീജിയണൽ പ്രസിഡന്റ് പ്രഫ. അലക്സ് തോമസ്, നഗരസഭ കൗൺസിലർ സിൽവ ജോഷി എന്നിവർചേർന്ന് നിർവഹിച്ചു.
സെക്രട്ടറി ജിഷോ എസ്. പുത്തൂർ, ലോറ ൻസ് നീലങ്കാവിൽ, ജോൺസൺ മാറോക്കി, ജോബിൻസൺ പീറ്റർ, മാത്യൂസ് ഒലക്കേങ്കിൽ, സി.ഡി. ജോൺസൺ, ജോസ് ലൂയിസ് എന്നിവർ പ്രസംഗിച്ചു.
ജിജു തലക്കോട്ടൂർ, സി.പി. ജോ യ്, സി.കെ. ഡേവിഡ്, ലാഗോസ് ചക്രമാക്കിൽ എന്നിവർ നേതൃത്വം നൽകി.