ഇ​രി​ങ്ങാ​ല​ക്കു​ട: കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ ഡി ​സോ​ണ്‍ ക​ലോ​ത്സ​വ​ത്തി​ല്‍ മി​ന്നി​ത്തി​ള​ങ്ങി ഇ​രി​ങ്ങാ​ല​ക്കു​ട സെന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ്. ഡി ​സോ​ണ്‍ ക​ലോ​ത്സ​വത്തി​ല്‍ മ​ത്സ​രി​ച്ച വ​നി​താ ക​ലാ​ല​യ​ങ്ങ​ളി​ല്‍ ഒ​ന്നാംസ്ഥാ​ന​വും ക​ലോ​ത്സ​വ​ത്തി​ലെ നാ​ലാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി സെ​ന്‍റ് ജോ​സ​ഫ്‌​സി​ലെ പെ​ണ്‍​കു​ട്ടി​ക​ള്‍ ക​ലാകി​രീ​ട​മു​യ​ര്‍​ത്തി. അ​റു​പ​തി​ല​ധി​കം ഇ​ന​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത് വി​ജ​യക്കൊ​യ്ത്തു ന​ട​ത്തി​യാ​ണ് സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ് ഈ ​അ​ഭി​മാ​നനേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.

ഫൈ​ന്‍ ആ​ര്‍​ട്‌​സ് ക​ണ്‍​വീ​ന​റും അ​ധ്യാ​പി​ക​യു​മാ​യ സോ​നാ ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ധ്യാ​പ​ക​രു​ടെ​യും കോ​ള​ജ് യൂ​ണി​യ​ന്‍ ധ്രു​വ​യു​ടെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മ​മാ​ണ് ഈ ​നേ​ട്ട​ത്തി​നു നി​ദാ​ന​മെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​ബ്ലെ​സി പ​റ​ഞ്ഞു.

കോ​ള​ജ് യൂ​ണി​യ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഗാ​യ​ത്രി മ​നോ​ജ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി നെ​ല്‍​സ ജോ​യ്, ഫൈ​ന്‍ ആ​ര്‍​ട്‌​സ് ക​ണ്‍​വീ​ന​ര്‍ ഗ്ലാ​ഡി​സ് വീ​ന​സ് എ​ന്നി​വ​രോ​ടൊ​പ്പം യൂ​ണി​യ​നി​ലെ മ​റ്റം​ഗ​ങ്ങ​ളും വി​ദ്യാ​ര്‍​ഥി​നി​ക​ളും ഒ​രു​മി​ച്ചാ​ണ് വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​പ്പു​റം ക​ലോ​ത്സ​വ വേ​ദി​യി​ലെ വി​ജ​യ​ക്കു​തി​പ്പി​ന് തു​ട​ക്ക​മി​ട്ട​ത്.

സ​മാ​പ​നച്ച​ട​ങ്ങി​ല്‍ മി​ക​ച്ച വ​നി​താ ക​ലാ​ല​യ​ത്തി​നു​ള്ള പു​ര​സ്‌​കാ​രം പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​ബ്ലെ​സി ഏ​റ്റു​വാ​ങ്ങി.