തളിക്കുളത്ത് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു
1515213
Tuesday, February 18, 2025 1:28 AM IST
തളിക്കുളം: ഗ്രാമപഞ്ചായത്തിൽ ഫിഷറീസ് ഡിപ്പാർട്ട്മെന്റ് ജനകീയ മത്സ്യകൃഷി പ്രൊജക്ട് പ്രകാരം കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് വി.എസ്. പ്രിൻസ് വിതരണോദ്ഘാടനം നിർവഹിച്ചു.
തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ്് പി.ഐ. സജിത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ് മുഖ്യാതിഥിയായി. റോഹു, കട്ട്ല, മൃഗാൾ തുടങ്ങിയ കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെ 70 ഗുണഭോക്താക്കൾക്കാണു വിതരണം ചെയ്തത്.
തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്് പി. കെ. അനിത ടീച്ചർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എ.എം. മെഹബൂബ്, ബുഷറ അബ്ദുൾനാസർ, എം. കെ. ബാബു, ബ്ലോക്ക് മെമ്പർമാരായ കല ടീച്ചർ, ഭഗീഷ് പൂരാടൻ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അശ്വിൻ രാജ്, ഫിഷറീസ് ഓഫീസർ സുജിത്കുമാർ, മെമ്പർമാരായ ഐ.എസ്. അനിൽകുമാർ, ഷാജി ആലുങ്ങൽ, വിനയപ്രസാദ്, സി.കെ. ഷിജി, സന്ധ്യ മനോഹരൻ, കെ. കെ. സൈനുദ്ധീൻ, ജീജ രാധാകൃഷ് ണൻ, സുമന ജോഷി, ഷൈജ കിഷോർ, ബിന്നി അറക്കൽ, കുടുംബശ്രീ ചെയർപേഴ്സൺ മീന രമണൻ, പഞ്ചായത്ത് സെക്രട്ടറി കെ.ആർ. സിന്ധു എന്നിവർ പങ്കെ ടുത്തു.