ജോബ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നിർവഹിച്ചു
1515214
Tuesday, February 18, 2025 1:28 AM IST
ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത്
ചേർപ്പ്: സർക്കാരിന്റെ "വിജ്ഞാന കേരളം'പദ്ധതിയുടെ ഭാഗമായി ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിൽ ജോബ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു. അഭ്യസ്തവിദ്യരായ തൊഴിൽ രഹിതർക്ക് തൊഴിൽ കണ്ടെത്തുന്നതിനും മാർഗനിർദേശം നൽകുന്നതിനുമായിട്ടാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്.
ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിലെ ജോബ് സ്റ്റേഷൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സോഫി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.
ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത്, ഹസീന അക്ബർ, എൻ.ടി. സജീവൻ, അനിത, അനീഷ്, അബ്ദുൾ ജലാൽ എന്നിവർ പ്രസംഗിച്ചു. കിലാ ബ്ലോക്ക് കോ -ഓർഡിനേറ്റർ വി.വി. സുബ്രഹ്മണ്യൻ പദ്ധതി വിശദീകരണം നടത്തി.
പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത്
പഴയന്നൂർ: ബ്ലോക്ക് പഞ്ചായത്തിന്റെ ജോബ്സ്റ്റേഷൻ ഉദ്ഘാടനം യു.ആർ. പ്രദീപ് എംഎൽഎ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എം. അഷറഫ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ. മുരളീധരൻ, തങ്കമ്മ, പദ്മജ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ കെ.പി. ശ്രീജയൻ, അരുൺ കാളിയത്ത്, ആർജിഎസ്എ ബ്ലോക്ക് കോ-ഒാർഡിനേറ്റർ രാം പാണ്ഡെ, സി. ആർ.രഞ്ജിനി, ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബിഡിഒ എസ്. ശ്രീനിവാസൻ ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.
പഞ്ചായത്തുകളിൽനിന്നും സിഡിഎസ് ചെയർപേഴ്സൺ മാർ,സാക്ഷരതാ പ്രേരക്മാർ, കമ്യൂണിറ്റി അംബാസിഡർമാർ തുടങ്ങിയവർ പങ്കെടുത്തു.