സ്വരാജ് ട്രോഫി ഗുരുവായൂരിന്
1515203
Tuesday, February 18, 2025 1:28 AM IST
ഗുരുവായൂർ: വികസനമികവോടെ സംസ്ഥാനസർക്കാരിന്റെ മികച്ച നഗരസഭയ്ക്കുള്ള ഒന്നാംസമ്മാനമായ സ്വരാജ് ട്രോഫി ഗുരുവായൂർ നഗരസഭയ്ക്ക്. തുടർച്ചയായി രണ്ടാംതവണയും സ്വരാജ് ട്രോഫി നേടുന്ന അപൂർവനേട്ടവും ഗുരുവായൂരിനു സ്വന്തമായി.
ദാരിദ്ര്യനിർമാർജനം, മാലിന്യസംസ്കരണം, ലൈഫ് പിഎംആർവൈ ഉൾപ്പെടെയുള്ള കേന്ദ്ര പദ്ധതികളിലെ നടത്തിപ്പ്, പദ്ധതിവിഹിതം ചെലവഴിക്കൽ തുടങ്ങിയ എല്ലാ മേഖലകളിലും ഗുരുവായൂർ നഗരസഭ മികച്ച പ്രകടനം കാഴ്ചവച്ചു.
അമൃത് പദ്ധതികളുടെ നടത്തിപ്പിൽ ദേശീയതലത്തിലും ഗുരുവായൂരിന് അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. നഗരസഭയുടെ കുടുംബാരോഗ്യകേന്ദ്രത്തിന് ഏതാനും ദിവസം മുൻപ് ദേശീയ അംഗീകാരം ലഭിച്ചിരുന്നു. നഗരസഭ രൂപീകൃതമായതിനുശേഷം 25 വർഷം തുടർച്ചയായി നഗരസഭ ഭരിക്കുന്ന എൽഡിഎഫ് ഭരണസമിതിക്കുള്ള അംഗീകാരംകൂടിയായി സ്വാരാജ് പുരസ്കാരം.