ഗുരുവായൂർ നഗരസഭയ്ക്ക് ഇരട്ടിമധുരം
1515204
Tuesday, February 18, 2025 1:28 AM IST
ഗുരുവായൂർ: ഗുരുവായൂർ നഗരസഭയെ ഭരണമികവിലൂടെയും വികസനക്കുതിപ്പിലൂടെയും ഒന്നാം സ്ഥാനത്തെത്തിച്ച ചെയർമാൻ എം. കൃഷ്ണദാസ് നേതൃത്വം നൽകുന്ന കൗൺസിലിന് ഇത്തവണത്തെ സ്വരാജ് ട്രോഫി ഇരട്ടിമധുരമായി.
തദ്ദേശദിനാചരണത്തിന് ആതിഥേയത്വം വഹിക്കുമ്പോൾതന്നെ സർക്കാരിന്റെ എല്ലാ മാനദണ്ഡങ്ങളിലും മുന്നിലെത്തി മികച്ച നഗരസഭയ്ക്കുള്ള ഒന്നാംസമ്മാനംകൂടി നേടിയത് ചെയർമാൻ എം. കൃഷ്ണദാസിനുള്ള അംഗീകാരംകൂടിയായി. തദ്ദേശദിനാചരണം ഗുരുവായൂരിൽ നടത്താൻ തീരുമാനിച്ചതു സർക്കാരിനു ഗുരുവായൂർ നഗരസഭയോടുള്ള വിശ്വാസംകൊണ്ടാണെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷ് പറഞ്ഞിരുന്നു. സംസ്ഥാന നഗരസഭാ ചെയർമാൻ ചേംബറിന്റെ ചെയർമാൻകൂടിയാണ് എം. കൃഷ്ണദാസ്.