ജര്‍മനിയില്‍ മരിച്ചയാളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തും
1514800
Sunday, February 16, 2025 11:00 PM IST
കോടാലി: കഴിഞ്ഞദിവസം ജര്‍മനിയില്‍ നിര്യാതനായ കോടാലി സ്വദേശി സണ്ണി ബാബുവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തും.
പോളണ്ടില്‍ ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്ന സണ്ണിബാബു കഴിഞ്ഞ 31ന് പോളണ്ടില്‍ നിന്ന് ജര്‍മനിയിലേക്ക് ട്രക്കുമായി പോകുന്നതിനിടെ ഹൃദയാഘാതം മൂലമാണ് മരിച്ചത്.
കോടാലി അന്നാംപാടം ചെതലന്‍ വീട്ടില്‍ ദേവസിക്കുട്ടിയുടെ മകനാണ്. ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടിലെത്തുന്ന മൃതദേഹം വൈകുന്നേരം അഞ്ചിന് മൂന്നുമുറി സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളിയില്‍ സംസ്കരിക്കും.