പനി ബാധിച്ച് വിദ്യാർഥി മരിച്ചു
1514799
Sunday, February 16, 2025 11:00 PM IST
പുന്നയൂർക്കുളം: പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. ചമ്മന്നൂർ അതിർത്തിക്കു സമീപം താണിശേരി വീട്ടിൽ ബേബിയുടെ മകൻ അതുൽ കൃഷ്ണ(14) ആണ് മരിച്ചത്.
പനി ബാധിച്ചതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊച്ചന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാർഥിയാണ്. സംസ്കാരം നടത്തി. മാതാവ്: രജിത. സഹോദരൻ: അമൽകൃഷ്ണ.