ഒളരിക്കര ഗവ. യുപി സ്കൂളിൽ പൂർവിദ്യാർഥി - അധ്യാപകസംഗമം
1514566
Sunday, February 16, 2025 2:02 AM IST
ഒളരിക്കര: ഒളരിക്കര ഗവ യുപി സ്കൂളിലെ പൂർവവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും വിരമിച്ച ജീവനക്കാരുടെയും സംഗമം സംഘടിപ്പിച്ചു. ഒരു വർഷം നീണ്ടുനിന്ന സ്കൂളിന്റെ നൂറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് സംഗമം നടത്തിയത്.
കോർപറേഷൻ കൗണ്‍സിലർ ശ്രീലാൽ ശ്രീധർ ഉദ്ഘാടനം ചെ യ്തു. പ്രധാനാധ്യാപിക സി.എ. ജാൻസി അധ്യക്ഷയായി. കൗണ്‍സിലർമാരായ കെ. രാമനാഥൻ, സജിത ഷിബു, പൂർവവിദ്യാർഥി കൂട്ടായ്മ പ്രസിഡന്റ് ഷാജു കുണ്ടോളി, മുൻ പ്രധാനാധ്യാപകൻ വേലായുധൻ, രാമചന്ദ്രൻ, കെ.
എൻ. രഘു, പ്രകാശൻ, വി.കെ. കാർത്തികേയൻ, പി.വി. രാജു, ബിജു, ഷാനവാസ്, രഞ്ജിത് മേഘ, രാഷ്ട്രപതിയുടെ മെഡൽ നേടിയ മുൻ പോലീസ് ഓഫീസർ ഈനാശു, കനകറാണി, മഞ്ജു എന്നിവർ പങ്കെടുത്തു.
മാർച്ചിലാണ് നൂറാംവാർഷികാഘോഷസമാപനം. വിവിധ മേഖലകളിൽ മികവു പുലർത്തിയവരെയും ഉന്നതപദവികളിലെത്തിയ പൂർവവിദ്യാർഥികളെയും വിവിധ പുരസ്കാരങ്ങൾ നേടിയവരെയും സമാപനസമ്മേളനത്തിൽ ആദരിക്കും. സ്കൂൾ വികസനപ്രവർത്തനങ്ങൾക്കും അന്നു തുടക്കം കുറിക്കും.