ജനകീയ കാൻസർ പരിശോധന നടത്തി
1514563
Sunday, February 16, 2025 2:02 AM IST
പഴയന്നൂർ: കുടുംബാരോഗ്യകേന്ദ്രം സ്ത്രീകളുടെ കാൻസർ ബോ ധവത്കരണം ലക്ഷ്യമാക്കി, പഴയന്നൂർ കുടുംബാരോഗ്യ കേന്ദ്രം നടത്തിയ "ആരോഗ്യം ആനന്ദം - അകറ്റാം അര്‍ബുദം' കാന്പയിൻ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷറഫ് ഉദ്ഘാടനം ചെയ്തു. പഴയന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ സ്ത്രീകൾക്കായി ഗർഭാശയ കാൻസർ, സ്തനാർബുദം എന്നിവയിൽ സൗജന്യ കാൻസർ പരിശോധനയും സ്ക്രീനിംഗ് ടെസ്റ്റും നടത്തുകയുണ്ടായി.
77 ഓളം പേരുടെ ഗർഭാശയ കാൻസർ പരിശോധന പൂർത്തിയാക്കി സാമ്പിളുകൾ മെഡിക്കൽ കോളജിലെ പാത്തോളജി വിഭാഗത്തിലേക്കു കൈമാറി. 150 ൽ അധികം വനിതകളുടെ സ്തനാർബുദ പരിശോധനയും പൂർത്തിയായി.
വനിതകളുടെ വൻ പങ്കാളിത്തം കൊണ്ട് കാന്പയിൻ ശ്രദ്ധേയമായി. പഴയന്നൂർ ബ്ലോക്ക് പരിധിയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള 230 വനിതകളാണ് പരിശോധന നടത്തിയതെന്ന് കുടുംബാരോഗ്യ കേന്ദ്രം അറിയിച്ചു.
പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഉപാധ്യക്ഷ പി. പ്രശാന്തി അധ്യക്ഷയായി. കുടുംബാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. കെ. കെ. ഗൗതമൻ വിഷയാവതരണം നടത്തി. ഗൈനക്കോളജിസ്റ്റ് ഡോ ഉഷ ബ്രൂസ്, ഡോ. വി. ദിവ്യ, ഡോ. എസ്. പഞ്ചമി എന്നിവരുടെ നേതൃത്വത്തിലാണ് കാൻസർ സ് ക്രീനിംഗ് ടെസ്റ്റ് നടത്തിയത്.
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. പി ശ്രീജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷിജിത ബിനീഷ്, ആശാ ദേവി, ഗീതാ രാധാകൃഷ്ണൻ, എസ്. സിന്ധു, മെഡിക്കൽ ഓഫീസർമാരായ ഡോ. സതീഷ് പരമേശ്വരൻ, സി.വൈ. അജീഷ്, എം. പ്രവീൺ, സുധാകുമാരി, ഷാഹിന ബീഗം, അഖിൻഷാ ടി. ബാലൻ, ആരോഗ്യവകുപ്പ് ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.