ബൈക്ക് ഇടിച്ച് പരിക്കേറ്റ കാൽനട യാത്രക്കാരൻ മരിച്ചു
1491156
Monday, December 30, 2024 11:12 PM IST
കൊടുങ്ങല്ലൂർ: പുല്ലൂറ്റ് ചാപ്പാറയിൽ ബൈക് ഇടിച്ച് പരിക്കേറ്റ കാൽനടയാത്രക്കാരൻ മരിച്ചു. കോഴിക്കട സ്റ്റാർ നഗറിൽ അവണിപ്പിള്ളി കൃഷ്ണൻ മകൻ സുബ്രഹ്മണ്യൻ (76) ആണ് മരിച്ചത്.
ഞായറാഴ്ചയാണ് അപകടം ഉണ്ടായത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹം ഇന്നലെ പുലർച്ചെയാണ് മരിച്ചത്. ഭാര്യ: സബിത. മക്കൾ: സുജ, കൃഷ്ണ. മരുമക്കൾ : പ്രിയേഷ് , ഡോ. അരുൺ കൃഷ്ണ.