ആളൂര്‍ രാജര്‍ഷി സ്കൂളില്‍ പൂര്‍വവിദ്യാര്‍ഥി സംഗമം
1491396
Tuesday, December 31, 2024 8:15 AM IST
ആളൂര്‍: രാജര്‍ഷി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 2000 - 01 എസ്എസ് എല്‍സി ബാച്ചിന്റെ സംഗമവും പൂര്‍വ അധ്യാ പകര്‍ക്ക് ആദരവും സംഘടിപ്പിച്ചു. "ഓര്‍മച്ചെപ്പ് 2024' എന്ന പേരില്‍ സംഘടിപ്പിച്ച സംഗമം പ്രധാനാധ്യാപിക ജൂലിന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ ടി.പി. ജിതിന് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ-ഓഡിനേറ്റര്‍ എം.എസ്. അഖില്‍, എം.എസ്. സാജിദ്, പ്രജിത സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.
പൂര്‍വ അധ്യാപകരായ ടി.എ. ജോണി, സി.കെ. ജോസ്, കെ. എഫ്. ബാബു, കെ. ജി. രാജേശ്വരി, പി.ജെ. കൊച്ചുമേരി, വി.ജെ. ആനി, എടത്തട്ടില്‍ മാധവന്, ഇ.എന്‍. മണി, മാഗി ജോസ് എന്നിവരെ ആദരിച്ചു.
സംസ്ഥാന കായിക- ശാസ് ത്ര മേളകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളായ എഡ്വിന് സെബാസ്റ്റ്യന്‍, അന്ന മരിയ, ഇ.ജെ. സോണിയ, അശ്വിന് സന്തോഷ് എന്നിവരെ അനുമോദിച്ചു.