ഭിന്നശേഷിയുള്ള കുട്ടികൾക്കൊപ്പം പുതുവർഷത്തെ വരവേറ്റ് ജില്ലാ കളക്ടർ
1491734
Thursday, January 2, 2025 1:14 AM IST
തൃശൂർ: ഭിന്നശേഷിയുള്ള കുട്ടികളുമായി പുതുവർഷത്തെ വരവേറ്റ് തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളുടെ സംഘടനയായ പരിവാർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.
കേരള സർക്കാരിന്റെ ഭിന്നശേഷി പുരസ്കാരം നേടിയ ആൻ മൂക്കൻ, പൂജ രമേഷ് എന്നിവർ ഉൾപ്പെടെ 16 കുട്ടികളും അവരുടെ മാതാപിതാക്കളുമാണ് കളക്ടറെ സന്ദർശിച്ചത്.