ചൗക്ക ഇടവക നവതിയാഘോഷം സമാപിച്ചു
1491402
Tuesday, December 31, 2024 8:15 AM IST
എലിഞ്ഞിപ്ര: ചൗക്ക സെന്റ് മേരിസ് ലൂർദ് ഇടവകയിൽ ഒരുവർഷം നീണ്ടുനിന്ന നവതി ആഘോഷം "ഗ്രാസിയ' സമാപിച്ചു. ബിഷപ് മാർ പോളി കണ്ണൂക്കാടന്റെ കാർമികത്വത്തിൽ നടന്ന ദിവ്യബലിയിൽ 90 പേർ അടങ്ങുന്ന ഗായകസംഘം ഗാനശുശ്രൂഷക്ക് നേതൃത്വം വഹിച്ചു. 90 പേർചേർന്ന് പകർത്തിയെഴുതിയ സമ്പൂർണ ബൈബിളിന്റെ പ്രതിഷ്ഠ, 90 പേരുടെ മെഗാ മാർഗംകളി എന്നിവയും ഉണ്ടായിരിന്നു.
സമാപനപൊതുസമ്മേളനം ബിഷപ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു. ചാലക്കുടി ഫോറോന വികാരി ഫാ. വർഗീസ് പത്താടൻ അധ്യക്ഷത വഹിച്ചു.
നവതി സമ്മാനമായി ഭവനരഹിതർക്കായി നൽകുന്ന കാരുണ്യഭവനങ്ങളുടെ താക്കോൽദാനവും നവതിയോടനുബന്ധിച്ച് പുറത്തിറക്കുന്ന പാരിഷ് ഡയറക്ടറി "ഗ്രാസിയ'യുടെ പ്രകാശനവും നടത്തി.
അസി. വികാരി ഫാ. അഖിൽ നെല്ലിശേരി സിഎംഐ മാർപാപ്പയുടെ സന്ദേശം വായിച്ചു. സനീ ഷ്കുമാർ ജോസഫ് എംഎൽ എ, വികാരി റവ.ഡോ. ആന്റോ കരിപ്പായി, കൈക്കാരന്മാരായ ടൈറ്റസ് നൊച്ചുരുവളപ്പിൽ, ജോ ജോ മാങ്കായി, ജോഫ്രിൻ കിഴക്കൂടൻ, ഫാ. അഡ്വ. തോമസ് പുതുശേരി, ഫാ. ജിനോയ് പുല്ലോക്കാരൻ സിഎംഐ, സിസ്റ്റർ
ധന്യ സിഎംസി, സിസ്റ്റർ ലൈസ സിഎംസി, ജോസ് മണവാളൻ, സിബു ചേലക്കാട്ട്, റിൻസൺ മണവാളൻ എന്നിവർ പ്രസംഗിച്ചു.