എംടി മലയാളസാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരൻ: ആർ. ബിന്ദു
1491408
Tuesday, December 31, 2024 8:15 AM IST
തൃശൂർ: മലയാള സാഹിത്യചരിത്രത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരനാണ് എം.ടി. വാസുദേവൻനായരെന്നു മന്ത്രി ആർ. ബിന്ദു. കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച എം.ടി. അനുസ്മരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ.
തൊട്ടതിലേക്കെല്ലാം ലോകശ്രദ്ധ ആകർഷിക്കാൻ കഴിഞ്ഞ അപൂർവ വ്യക്തിത്വത്തിനുടമയാണ് എംടിയെന്നു മന്ത്രി കെ. രാജൻ പറഞ്ഞു.
സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ, മുൻപ്രസിഡന്റ് വൈശാഖൻ, പി. ബാലചന്ദ്രൻ എംഎൽഎ, സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ, സംവിധായകൻ പ്രിയനന്ദനൻ, സാഹിത്യ അക്കാദമി നിർവാഹകസമിതി അംഗങ്ങളായ ആലങ്കോട് ലീലാകൃഷ്ണൻ, വി.എസ്. ബിന്ദു, കേരള ലളിതകല അക്കാദമി സെക്രട്ടറി ബാലമുരളീകൃഷ്ണ, ഡോ. കവിത ബാലകൃഷ്ണൻ, സാഹിത്യ അക്കാദമി ജനറൽ കൗണ്‍സിൽ അംഗങ്ങളായ ഡോ. സി. രാവുണ്ണി, ഡോ. ആർ. ശ്രീലത വർമ, വിജയരാജമല്ലിക, അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ, ജനറൽ കൗണ്‍സിൽ അംഗം എൻ. രാജൻ എന്നിവർ പ്രസംഗിച്ചു.
എംടിയുടെ ഫോട്ടോകളുടെ പ്രദർശനവും ശബ്ദരേഖകളുടെ പ്രക്ഷേപണവും നടന്നു.