പഴയന്നൂരില്‍ തെങ്ങുവീണ് വീട് തകര്‍ന്നു
1491752
Thursday, January 2, 2025 1:14 AM IST
പഴയന്നൂര്‍: ബ്ലോക്ക് പഞ്ചായത്തിനു സമീപത്തുള്ള വീട് തെങ്ങ് വീണു തകര്‍ന്നു. പട്ടത്തില്‍ ശ്രീദേവിയമ്മ (65)യുടെ വീടാണ് തകര്‍ന്നത്.
വീടിനു സമീപത്തെ പുറമ്പോക്കിലുള്ള തെങ്ങാണ് വീണത്. ചൊവ്വാഴ്ച രാത്രി 10.45ന് വലിയ ശബ്ദത്തോടെ വീഴുകയായിരുന്നു. വീട്ടിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തെങ്ങുമുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിലും വില്ലേജിലും പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു.