കാടുകുറ്റിയിൽ "സ്നേഹസംഗമം 2024'
1491401
Tuesday, December 31, 2024 8:15 AM IST
കാടുകുറ്റി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കാടുകുറ്റി യൂണിറ്റിന്റെ നേതൃത്വത്തിൽ ക്രിസ്മസ് - പുതുവസരാലോഷങ്ങളോടനുബന്ധിച്ച് സ്നേഹസംഗമം 2024 സംഘടിപ്പിച്ചു.
മുതിർന്ന അംഗവും യൂണിറ്റ് രക്ഷാധികാരിയുമായ സി.എൽ. കുര്യാക്കോസ് പതാക ഉയർത്തി സംഗമത്തിനു തുടക്കം കുറിച്ചു. കാടുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി പി.എൽ. ജോസ് അധ്യക്ഷത വഹിച്ചു.
യൂണിറ്റിലെ 80 പിന്നിട്ട സർവീസ് പെൻഷനേഴ്സിനെ യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം എം. തുളസി ആദരിച്ചു. യൂണിയൻ ബ്ലോക്ക് പ്രസിഡന്റ്് കെ.എസ്. വിജയകുമാർ മുഖ്യാതിഥിയായി. സമാപനസമ്മേളനം സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
പി. വിമൽകുമാർ, എം.എ. നാരായണൻ, എം.പി. ജോർജ്, മേഴ്സി ഫ്രാൻസിസ്, ഹാഷിം സാബു, ഇ.എസ്. സദാനന്ദൻ, ആന്റണി അവരേശ്, കെ.എം. കാർത്തികേയൻ, പി.എം. ശശിധരൻ, ടി.എൻ. സുരേഷ്, എം.ഡി. ജോസ്, ടി.പി. ഗ്രേസി, സി.സി. ശാന്ത എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.