ഫാ. ജോസ് സെയിൽസ് മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് ആരംഭിച്ചു
1491604
Wednesday, January 1, 2025 6:07 AM IST
ചാലക്കുടി: കാര്‍മല്‍ ഹയര്‍സെക്കൻഡറി സ്കൂളിലെ സുവര്‍ണജൂബിലി ആഘോഷ ങ്ങളുടെ ഭാഗമായി ഫാ. ജോസ് സെയില്‍സ് സിഎംഐ മെമ്മോറിയല്‍ ഓള് കേരള ഇന്റര്‍സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് കാര്‍മല്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചു. ഡിവൈഎസ്പി കെ.സുമേഷ് ഉദ് ഘാടനം നിര്‍വഹിച്ചു. കേരള ടീമിനും യൂണിവേഴ്സിറ്റി ടീമിനുംവേണ്ടി ഫുട്ബോള്‍ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള ചാലക്കുടിയിലെ പ്രമുഖ ഫുട്ബോള്‍ താരങ്ങളായ സി.എ. ജോഷ്വാ, സി.പി. സ്റ്റാന്‍ലി എന്നിവരെ ആദരിച്ചു.
ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍സെക്കൻഡറി സ്കൂള്‍, തൃശൂർ കാൽഡിയന്‍ സിറിയന്‍ എച്ച്എസ്എസ്, പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാ മന്ദിര്‍, കൊരട്ടി എല്‍എഫ് സിഎച്ച്എസ്എസ് എന്നിവര്‍ സെമിഫൈനലില്‍ മത്സരിക്കും. സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ മൂന്നിന് കാര്‍മല്‍ സ്റ്റേഡിയത്തില്‍ നടക്കും.