കലാസദൻ 52-ാം വാർഷികം ആഘോഷിച്ചു
1491417
Tuesday, December 31, 2024 8:15 AM IST
തൃശൂർ: കലാസാംസ്കാരിക സംഘടനയായ കലാസദന്റെ 52-ാം സ്ഥാപിതദിനാഘോഷം ഡോ. ജോർജ് മേനാച്ചേരി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ബാബു ജെ.കവലക്കാട്ട് അധ്യക്ഷതവഹിച്ചു. സെക്രട്ടറി ഫാ. ജിയോ തെക്കിനിയത്ത്, ഡോ. ഇഗ്നേഷ്യസ് ആന്റണി, അലക്സാണ്ടർ സാം, ഓമന മൂക്കൻ, ഫാ. അജിത് ചിറ്റിലപ്പിള്ളി, ബേബി മൂക്കൻ എന്നിവർ പ്രസംഗിച്ചു പുതുതായി അംഗത്വമെടുത്തവർക്ക് പ്രസിഡന്റ് സർട്ടിഫിക്കററുകൾ വിതരണംചെയ്തു.
ഫാ. അജിത് ചിറ്റിലപ്പിള്ളിയുടെ കാർമികത്വത്തിൽ കുർബാന ഉണ്ടായിരുന്നു. പരിപാടികൾക്ക് ജേക്കബ് ചെങ്ങലായ് , ടി.ഒ. വിൽസൻ, ജോമോൻ ചെറുശേരി എന്നിവർ നേതൃത്വം നല്കി.