ജില്ലാ ക്ഷീരസംഗമം: ലോഗോ പ്രകാശനം ചെയ്തു
1491749
Thursday, January 2, 2025 1:14 AM IST
ശ്രീനാരായണപുരം: ജില്ലാ ക്ഷീരസംഗമം 2024-25 ന്റെ ലോഗോ "ക്ഷീരസ്മിതം' പ്രകാശനം ശ്രീനാരായണപുരം ക്ഷീരസംഘം ഹാളിൽ ഇ.ടി. ടൈസൺ എംഎൽഎ നിർവഹിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് സി.കെ. ഗിരിജ അധ്യക്ഷത വഹിച്ചു.
ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് എം.എസ്. മോഹനൻ, ക്ഷീരവികസന ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ എൻ. വീണ, വിവിധ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ജനപ്രതിനിധികളായ സജിത പ്രദീപ്, ഷീജ ബാബു, കെ.കെ. വത്സ മ്മ, ജയ സുനിൽരാജ്, ശോഭന ശാർഗങ്ങ്ധരൻ, ക്ഷീരസംഘം പ്രസിഡന്റ്് എം.വി. സജീവൻ, ജില്ല ക്ഷീര വികസന അസി. ഡയറക്ടർ സി. ശാലിനി, ഗുണ നിയന്ത്രണ ഓഫീസർ പി.എം. രാധിക, മതിലകം ക്ഷീരവികസന ഓഫീസർ ടി.വി. മഞ്ജുഷ, ജില്ലയിലെ വിവിധ ബ്ലോക്കു കളിലെ ക്ഷീരവികസന ഓഫീസർമാർ, ഡയറി ഫാം ഇൻസ്ട്രക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.