ഡോ. രമ്യയെ മന്ത്രി ആര്. ബിന്ദു ആദരിച്ചു
1491397
Tuesday, December 31, 2024 8:15 AM IST
ഇരിങ്ങാലക്കുട: തിരുച്ചിറപ്പിള്ളി എന്‍ഐടിയില്‍ നിന്നും ഫിസിക്സില്‍ ഡോക്ടറേറ്റ് നേടിയ ഡോ. രമ്യയെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു വസതിയിലെത്തി ആദരിച്ചു.
വെള്ളാനി ഊരാളത്ത് ധനവര്ധനന് - രതി ദമ്പതികളുടെ മകളാണ് യു.ഡി. രമ്യ. നിലവില്‍ കല്പകം ഇന്ദിരഗാന്ധി ആറ്റോമിക് റിസര്‍ച്ച് സെന്ററില്‍ റിസര്‍ച്ച് അസോസിയേറ്റായി ജോലി ചെയ്യുകയാണ്.
വാര്‍ഡ് മെമ്പര്‍ ജ്യോതി പ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുനിത മനോജ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഹരിദാസ് പട്ടത്ത്, മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ് ഉദയപ്രകാശ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.