ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​രി​ങ്ങാ​ല​ക്കു​ട​യു​ടെ നാ​ട്ടു​ത്സ​വ​മാ​യ വ​ര്‍​ണ​ക്കു​ട​യി​ല്‍ ആ​യി​ര​ങ്ങ​ള്‍​ക്ക് ആ​വേ​ശ​മാ​യി താ​ള​മേ​ള​വി​സ്മ​യം തീ​ര്‍​ത്ത് ആ​ല്‍​മ​രം മ്യൂ​സി​ക് ബാ​ന്‍​ഡും ന​ല്ല​മ്മ നാ​ട​ന്‍​പാ​ട്ടു​ത്സ​വ​വും. കൂ​ടാ​തെ ക്ലാ​സി​ക്ക​ല്‍ നൃ​ത്ത​നൃ​ത്യ​ങ്ങ​ളും ന​ട​ന്നു. പൊ​തു​സ​മ്മേ​ള​നം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു. മി​ക​ച്ച ന​ടി​ക്കു​ള്ള പ്ര​ത്യേ​ക ജ്യൂ​റി പ​രാ​മ​ര്‍​ശം ക​ര​സ്ഥ​മാ​ക്കി​യ സി​ജി പ്ര​ദീ​പി​നെ​യും സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ആ​ന​ന്ദ് മ​ധു​സൂ​ദ​ന​നെ​യും സ​മ്മേ​ള​ന​ത്തി​ല്‍ ആ​ദ​രി​ച്ചു.

വെ​ള്ളാ​ങ്ക​ല്ലൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് സു​ധ ദി​ലീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വേ​ണു​ജി, സ​ദ​നം കൃ​ഷ്ണ​ന്‍​കു​ട്ടി, അ​മ്മ​ന്നൂ​ര്‍ കു​ട്ട​ന്‍‌​ചാ​ക്യാ​ര്‍, നി​ര്‍​മ​ല പ​ണി​ക്ക​ര്‍, ക​ലാ​നി​ല​യം രാ​ഘ​വ​ന്‍, മു​രി​യാ​ട് മു​ര​ളീ​ധ​ര​ന്‍ എ​ന്നി​വ​ര്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു. പ്രീ​തി നീ​ര​ജ്, ജ്യോ​തി സു​രേ​ഷ്, ലി​യാ​ഷ യൂ​സ​ഫ്, ശ​ര​ണ്യ സ​ഹ​സ്ര, യ​മു​ന രാ​ധാ​കൃ​ഷ്ണ​ന്‍, സു​ധി നൃ​ത്ത​പ്രി​യ​ന്‍, സൗ​മ്യ സ​തീ​ഷ്, ഹൃ​ദ്യ ഹ​രി​ദാ​സ്, വൈ​ഗ. കെ. ​സ​ജീ​വ്, ശോ​ഭ. എ​സ്. നാ​യ​ര്‍, ക​ലാ​മ​ണ്ഡ​ലം പ്ര​ജീ​ഷ ഗോ​പി​നാ​ഥ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

പൊ​തു​സ​മ്മേ​ള​ന​ത്തി​നു മു​നി​സി​പ്പ​ല്‍ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജെ​യ്‌​സ​ന്‍ പാ​റേ​ക്കാ​ട​ന്‍ സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ പി.​ആ​ര്‍. സ്റ്റാ​ന്‍​ലി ന​ന്ദി​യും പ​റ​ഞ്ഞു.

തു​ട​ര്‍​ന്ന് ന​ല്ല​മ്മ നാ​ട​ന്‍ പാ​ട്ടു​ത്സ​വം, ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ നൃ​ത്ത​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ നൃ​ത്ത​നൃ​ത്യ​ങ്ങ​ള്‍, ആ​ല്‍​മ​രം മ്യൂ​സി​ക് ബാ​ന്‍​ഡ് എ​ന്നി​വ അ​ര​ങ്ങേ​റി.

സ​മാ​പ​ന​ദി​ന​മാ​യ ഇ​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ നൃ​ത്ത​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ നൃ​ത്ത​നൃ​ത്യ​ങ്ങ​ള്‍, ഗൗ​രി ല​ക്ഷ്മി​യു​ടെ മ്യൂ​സി​ക് ബാ​ന്‍​ഡ് എ​ന്നി​വ ഉ​ണ്ടാ​കും.

ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യോ​ടു​ള്ള
അ​വ​ഹേ​ള​നം: കോ​ണ്‍​ഗ്ര​സ്

ഇ​രി​ങ്ങാ​ല​ക്കു​ട: മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ന്‍​മോ​ഹ​ന്‍ സിം​ഗി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ ഏ​ഴു​ദി​വ​സം രാ​ജ്യം ദുഃ​ഖാ​ച​ര​ണ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​മ്പോ​ള്‍ ഇ​രി​ങ്ങാ​ല​ക്കു​ട എം​എ​ല്‍​എ​യും മ​ന്ത്രി​യു​മാ​യ ഡോ. ​ആ​ര്‍. ബി​ന്ദു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ പ​രി​പാ​ടി​യാ​യി ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ വ​ര്‍​ണ​ക്കു​ട ന​ട​ത്തി​യ​ത് ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യോ​ടു​ള്ള അ​വ​ഹേ​ള​ന മാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു.

എം.​ടി. വാ​സു​ദേ​വ​ന്‍‌​നാ​യ​ര്‍ അ​ന്ത​രി​ച്ച​പ്പോ​ള്‍ പ്ര​ഖ്യാ​പി​ച്ച ദു​ഖാ​ച​ര​ണ​ത്തി​ല്‍ വ​ര്‍​ണ​ക്കു​ട മാ​റ്റി​വ​യ്ക്കാ​ന്‍ ത​യാ​റാ​യ മ​ന്ത്രി​ക്ക് മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പേ​രി​ലു​ള്ള ദുഃ​ഖാ​ച​ര​ണ​ത്തി​ൽ അ​തി​നു ത​യാ​റാ​വാ​ത്ത​ത് പാ​ര്‍​ട്ടി നി​ര്‍​ദേ​ശം ഉ​ള്ള​തു​കൊ​ണ്ടാ​ണോ​യെ​ന്ന് കോ​ണ്‍​ഗ്ര​സ് ചോ​ദി​ച്ചു. ആ​ണ​വ ക​രാ​റി​ന്‍റെ സ​മ​യ​ത്ത് യു​പി​എ സ​ര്‍​ക്കാ​രി​നെ​തി​രെ പാ​ര്‍​ല​മെ​ന്‍റി​ല്‍ അ​വി​ശ്വാ​സം കൊ​ണ്ടു​വ​ന്ന് ജ​ന​ങ്ങ​ള്‍​ക്കു​മു​ന്നി​ല്‍ പ​രി​ഹാ​സ്യ​രാ​യ ഇ​ട​തു​പ​ക്ഷ​ത്തി​ന് അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന മ​ന്‍​മോ​ഹ​ന്‍ സിം​ഗി​നോ​ടു​ള്ള പ​ക ഇ​തു​വ​രെ​യും മാ​റി​യി​ല്ലെ​ന്നാ​ണ് ഇ​തി​ലൂ​ടെ മ​ന​സി​ലാ​കു​ന്ന​ത്.

പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ക്കാ​തെ മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​ത്തി​ല്‍ പൊ​തു​പ​രി​പാ​ടി ന​ട​ത്തി സ​ത്യ​പ്ര​തി​ജ്ഞാ​ലം​ഘ​നം ന​ട​ത്തി​യ മ​ന്ത്രി ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ ജ​ന​ങ്ങ​ളോ​ട് മാ​പ്പു​പ​റ​യ​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റുു​മാ​രാ​യ എ.​പി. വി​ല്‍​സ​ണ്‍ (കാ​ട്ടൂ​ര്‍), ബാ​സ്റ്റി​ന്‍ ഫ്രാ​ന്‍​സി​സ് (കാ​റ​ളം), എ.​ഐ. സി​ദ്ധാ​ര്‍​ത്ഥ​ന്‍ (പ​ടി​യൂ​ര്‍), എ​ന്‍. ശ്രീ​കു​മാ​ര്‍ (പൂ​മം​ഗ​ലം), അ​ഡ്വ. ശ​ശി​കു​മാ​ര്‍ ഇ​ട​പ്പു​ഴ (വേ​ളൂ​ക്ക​ര), പി.​കെ. ഭാ​സി (പൊ​റ​ത്തി​ശേ​രി) എ​ന്നി​വ​ര്‍ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.