കെഎസ്ആര്‍ടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്
1491416
Tuesday, December 31, 2024 8:15 AM IST
പുതുക്കാട്: സ്റ്റാന്ഡന് മുന്നില്‍ ദേശീയപാതയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍ മാള സ്വദേശി സുജിത്ത്, യാത്രക്കാരന് ബ്രിജേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
സുജിത്തിന്റെ പരിക്ക് ഗുരുതരമാണ്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അപകടം. പുതുക്കാട് പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരുംചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തിരുവനന്തപുരത്തുനിന്ന് പൊന്നാനിയിലേക്ക് പോയിരുന്ന ബസ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്നതിനിടെ തൃശൂര്‍ ഭാഗത്തുനിന്നുവന്ന ഓട്ടോ ബസില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു.