മദ്യവിമുക്ത കുടുംബസംഗമം നടത്തി
1491608
Wednesday, January 1, 2025 6:07 AM IST
വടക്കാഞ്ചേരി: കെസിബിസി മദ്യവിരുദ്ധ സമിതി തൃശൂർ അതിരൂപത മദ്യവിമുക്ത കുടുംബ സംഗമം നടത്തി.
വടക്കാഞ്ചേരി സെന്റ് ഫ്രാൻസിസ് സേവ്യർ ഫൊറോന ദേവാലയ അങ്കണത്തിൽ നടന്ന സമ്മേളനം കെസിബിസി മദ്യവിരുദ്ധ സമിതി അതിരൂപത ഡയറക്ടർ ഫാ. ദേവസി പന്തല്ലൂക്കാരൻ ഉദ്ഘാടനം ചെയ്തു.
അതിരൂപത പ്രസിഡന്റ് വി.എം. അഗസ്റ്റിൻ, ഫൊറോന വികാരി ഫാ. വർഗീസ് തരകൻ, റിട്ട. എസ്ഐ സേവ്യർ പള്ളിപ്പാടൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അജിത് കുമാർ, വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലർ എ.എ. ആസാദ്, അതിരൂപത സെക്രട്ടറി സിജോ ഇഞ്ചോടിക്കാരൻ, വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലർ ജിജി സാംസണ്, മദ്യവിരുദ്ധ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ്. അബ്രഹാം, എം.ജെ. അഗസ്റ്റിൻ, ലിന്റോ ഫ്രാൻസിസ്, ജോസ് വടക്കേത്തല, ജോണ്സണ് കുന്നംപിള്ളി, റോബിൻ റാഫേൽ, കെ.ജെ. അഗസ്റ്റിൻ, പോൾ പാലയൂർ എന്നിവർ നേതൃത്വം നൽകി.