ഡീക്കൻ ആൽബിൻ പുതുശേരിയുടെ പൗരോഹിത്യസ്വീകരണം ഇന്ന്
1491600
Wednesday, January 1, 2025 6:07 AM IST
കോട്ടാറ്റ്: ദൈവദാസൻ ആന്റണി തച്ചുപറമ്പിലിന്റെ ജന്മംകൊണ്ട് അനുഗ്രഹീതമായ കോട്ടാറ്റ് ഗ്രാമവും സെ ന്റ് ആന്റണീസ് ഇടവകയും ഇന്ന് മറ്റൊരു പൗരോഹി ത്യ സ്വീകരണത്തിനു സാക്ഷ്യം വഹിക്കുകയാണ്. ഡീക്കൻ ആൽബിൻ പുതു ശേരി ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ബിഷപ് മാർ പോളി കണ്ണൂക്കാടന്റെ കൈവയ്പുവഴി തിരുപ്പട്ടം സ്വീകരിക്കും.
കോട്ടാറ്റിലെ ആദ്യ വൈദികനായ തച്ചുപറമ്പിലച്ചന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ നൂറാം വാർഷികത്തിലാണ് ഇടവകയ്ക്കു പുതിയ വൈ ദികനെ ലഭിക്കുന്നതെന്നത് ദൈവനിയോഗം. ഇടവകയിൽ നിന്നും മറ്റ് ആറുപേരാണ് പൗരോഹിത്യം സ്വീകരിച്ചിട്ടുള്ളത്. ഇതിൽ ഫാ. ജോൺ കവലക്കാട്ട് മാത്രമാണ് രൂപത വൈദികൻ. ബാക്കിയുള്ളവർ സന്യസ്തരും മിഷൻരൂപത വൈദികരുമാണ്.
മാളിയേക്കൽ പുതുശേരി ജോൺ - മേഴ്സി ദമ്പതികളുടെ രണ്ടുമക്കളിൽ മൂത്തവനാണ് ഡീക്കൻ ആൽബിൻ പുതുശേരി. സഹോദരി: അൽവീന.
2001 ജനുവരി 14 ന് ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ ബിഷപ് മാർ ജെയിംസ് പഴയാറ്റിൽ ആണ് കോട്ടാറ്റ് സെന്റ് ആന്റണീസ് കുരിശുപള്ളിയെ ഇടവകയായി ഉയർത്തിയത്. ഇടവക സ്ഥാപനത്തിന്റെ രജതജൂബിലി ഈ മാസം 14 ന് ആരംഭി ക്കും. ജൂബിലി വർഷാരംഭത്തിലെ തിരുപ്പട്ടശുശ്രൂഷ നാട് വലിയ ആഘോഷ ത്തടെയാണ് ഏറ്റെടുത്തിരിക്കുന്നത്.
വികാരി ഫാ. ജോയൽ ചെറുവത്തൂർ, ജനറൽ കൺവീനർ മാത്യു കവലക്കാട്ട്, കൈക്കാരന്മാരായ ബോബൻ കണ്ണൂക്കാടൻ, ജോസ് പുതുശേരി എന്നിവരുടെ നേതൃത്വത്തിൽ വിവിധകമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നുണ്ട്.