എയ്യാൽ നിർമലമാതയിൽ മെറിറ്റ് ഡേ
1491609
Wednesday, January 1, 2025 6:07 AM IST
എയ്യാൽ: നിർമലമാതാ കോണ്‍വന്റ് സ്കൂളിൽ മെറിറ്റ് ഡേ ആഘോഷിച്ചു. മദർ ഡോ. മേഴ്സിട്ട കാണാംപുഴ അധ്യക്ഷയായി. ഗായിക കെ.എസ്. ചിത്ര വിശിഷ്ടാതിഥിയായി.
ജയേഷ് സെബാസ്റ്റ്യൻ, ആർ. ലിൻഡ, ജോമറ്റ് ജോസ്, സാമൂഹ്യപ്രവർത്തകൻ കരീം പന്നിത്തടം, പ്രിൻസിപ്പൽ സിസ്റ്റർ ജിയോ തെരേസ്, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ബ്ലെസ്സി റോസ്, പിടിഎ പ്രസിഡന്റ് ദീപക് ആന്റോ, ചിത്രകാരന് സേതു എയ്യാൽ, പഞ്ചായത്ത് പ്രസിഡന്റ് മീന സാജൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ബെസ്റ്റ് പ്രിൻസിപ്പൽ ഓഫ് ദ ഇയർ അവാർഡ് നേടിയ പ്രിൻസിപ്പൽ സിസ്റ്ററെ പൊന്നാടയണയിച്ചു.