ബഹുസ്വര സംസ്കാരം ഇല്ലാതാക്കാൻ ശ്രമം: പ്രഫ. ശശി മുദിരാജ്
1491143
Monday, December 30, 2024 7:31 AM IST
തൃശൂർ: ഭാഷയെ തകർത്താൽ സംസ്കാരത്തെയും മാനവികതയെയും തകർക്കാനാകുമെന്നും ഭാഷാപഠനം ഇല്ലാതാക്കാനാണു പുതിയ വിദ്യാഭ്യാസനയത്തിലൂടെ ശ്രമിക്കുന്നതെന്നും സാഹിത്യകാരിയും ഹൈദരാബാദ് കേന്ദ്ര സർവകലാശാല മുൻ പ്രഫസറുമായ ഡോ. ശശി മുദിരാജ്. മുളങ്കുന്നത്തുകാവ് കിലയിൽനടന്ന ദക്ഷിണേന്ത്യൻ ഹിന്ദി സാഹിത്യ സമ്മേളനത്തിൽ പ്രബന്ധം അവതരിപ്പിച്ചു പ്രസംഗിക്കുകയായിരുന്നു അവർ.
വിവിധ സെഷനുകളിൽ എഴുത്തുകാരായ ലീലാധർ മണ്ഡലോയി, പ്രഫ. അനാമിക അനു, സാഹിത്യവിമർശകരായ ഡോ. പി. രവി, ഡോ. മഞ്ജുനാഥ്, ഡോ. ബീർപാൽ സിംഗ് യാദവ്, ഡോ. ശ്രുതികാന്ത് ഭാരതി, സന്തോഷ് കുമാരി അറോറ, ഡോ. ജവഹർ കർണാവത്, ഡോ. ലതാ ചൗഹാൻ, ഡോ. ആർ. ശശിധരൻ, ഡോ. കെ.ജി. പ്രഭാകരൻ, പ്രഫ. രാംപ്രകാശ്, ഡോ. അനാമിക അനു, ഡോ. കെ. രാജേശ്വരി, ഡോ. ലീന സാമുവൽ, ഡോ. പി.ആർ. രമ്യ, ഡോ. മധുശീൽ ആയില്ലത്ത്, ഡോ. എസ്. മഹേഷ്, ഡോ. ഷിബു എ.പി. എന്നിവർ പ്രസംഗിച്ചു.
സമാപന സമ്മേളത്തിൽ ഡോ. ഉപുൽ രഞ്ജിത് മുഖ്യപ്രഭാഷണം നടത്തി. ഡോ. പത്മപ്രിയ, ഡോ. എസ്. മഹേഷ്, ജനറൽ കണ്‍വീനർ ഡോ. വി.ജി. ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.