ഫാ. ജോയ് കുത്തൂരിന്റെ പൗരോഹിത്യ രജത ജൂബിലിക്കു തുടക്കം
1491412
Tuesday, December 31, 2024 8:15 AM IST
പല്ലിശേരി: അതിരൂപതയിലെ മുതിർന്ന വൈദികനും ശാന്തിഭവൻ പാലിയേറ്റീവ് ആശുപത്രി സഹസ്ഥാപകനും സിഇഒയുമായ ഫാ. ജോയ് കുത്തൂർ പൗരോഹിത്യ രജതജൂബലി ആഘോഷങ്ങൾക്കു തുടക്കം.
ജൂബിലി ആരംഭദിനത്തിൽ ഫാ. ജോയ് കുത്തൂരിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലിയും സൗഹാർദസമ്മേളനം, സ്നേഹവിരുന്ന് എന്നിവയും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ബലൂണുകൾ പറത്തി ആഘോഷങ്ങൾക്കു തുടക്കം കുറിച്ചു. ഫാ. ജോയ് കുത്തൂരിന്റെ ജീവചരിത്രത്തിന്റെ കവർപ്രകാശനവും നിർവഹിച്ചു. "ഡു യു ഹാവ് ദി കറേജ് ടു കം വിത്ത് മീ' എന്നു പേരിട്ട പുസ്തകം അഗസ്റ്റിൻ കുട്ടനെല്ലൂരാണു രചിക്കുന്നത്.
ആഘോഷങ്ങളുടെ നടത്തിപ്പിനു പൗരാവലിയും രൂപീകരിച്ചു. ശാന്തിഭവൻ സഹസ്ഥാപകയും മദർ ജനറലുമായ സിസ്റ്റർ മരിയ ക്യാര എഫ്എസ്സി, ഫാ. ജോയ് വെള്ളാട്ടുകര, ഫാ. ട്രെജിൻ തട്ടിൽ എന്നിവർ രക്ഷാധികാരികളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ചെയർമാനും കേരള കോണ്‍ഗ്രസ് -എം ജില്ലാ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത് ജനറൽ കണ്‍വീനറുമാണ്.