ന്യൂ ഇയർ ആഘോഷത്തിനിടെ ഗായകൻ കുഴഞ്ഞുവീണു മരിച്ചു
1491691
Wednesday, January 1, 2025 11:18 PM IST
പുന്നംപറമ്പ്: ന്യൂ ഇയർ ആഘോഷത്തിനിടെ ഗായകൻ കുഴഞ്ഞുവീണ് മരിച്ചു. പുന്നംപറമ്പ് സ്വദേശി പടിഞ്ഞാറെ പുത്തൻപുരയിൽ വീട്ടിൽ സുകുമാരൻ(72) ആണ് മരിച്ചത്. ചൊവ്വഴ്ച്ച രാത്രിയിലായിരുന്നു സംഭവം.
മണലിത്തറ പടിഞ്ഞാറ്റുമുറിയിൽ നാടൻ പാട്ട് കൂട്ടായ്മയുടെ നേതൃത്വത്തിൽ ന്യൂ ഇയർ പരിപാടി നടക്കുന്നതിനിടെ പാട്ടുപാടികൊണ്ടിരിക്കുന്നതിനിടെയാണ് സുകുമാരൻ കുഴഞ്ഞുവീണത്.
ഉടൻതന്നെ നാട്ടുകാർ ചേർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
സംസ്കാരം നടത്തി. ഭാര്യ: വസന്തകുമാരി. മക്കൾ: സുജിത്ത്കുമാർ, രഞ്ജിത്ത്കുമാർ, അജിത്ത്കുമാർ. മരുമക്കൾ: രേഷ്മ, രശ്മി, ദിൽന.