സ്വകാര്യബസ് ടോറസ് ലോറിയിൽ ഇടിച്ചുകയറി; അഞ്ചുപേർക്കു പരിക്ക്, ഒരാളുടെ നില ഗുരുതരം
1491739
Thursday, January 2, 2025 1:14 AM IST
അത്താണി: മിണാലൂരിൽ സ്വകാര്യ ബസ് ടോറസ് ലോറിക്കു പിറകിലിടിച്ച് അപകടം. അഞ്ചുപേർക്കു പരിക്ക്. ഒരാളുടെ നില ഗുരുതരം. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം.
ഇടവഴിയിൽനിന്നും കയറിവന്ന വാഹനത്തെ ഇടിക്കാതിരിക്കാൻ മുൻപിൽ പോയിരുന്ന വാഹനങ്ങൾ വേഗം കുറച്ചതോടെയാണ് അമിതവേഗത്തിൽ വന്ന ബസ് ലോറിയിൽ ഇടിച്ചുകയറിയത്. അപകടത്തിൽ ഗുരുതരപരിക്കേറ്റ ഡ്രൈവറെ ഓടിക്കൂടിയവർ സീറ്റിന്റെ പൈപ്പുകൾ മുറിച്ചാണ് രക്ഷപ്പെടുത്തിയത്. പരിക്കേറ്റ ഡ്രൈവർ അടക്കമുള്ള യാത്രക്കാരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻവശം പൂർണമായും തകർന്നിരുന്നു. അപകടത്തെതുടർന്ന് ഇതുവഴിയുള്ള ഗതാഗതവും ഏറെനേരം തടസപ്പെട്ടു.