ദേവാലയങ്ങളില്‍ തിരുനാളിനു കൊടിയേറി
1491415
Tuesday, December 31, 2024 8:15 AM IST
അരണാട്ടുകര
സെന്റ് തോമസ് പള്ളി
വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾകൊടിയേറ്റം വികാരി ഫാ. ജോർജ് എടക്കളത്തൂർ നിർവഹിച്ചു. ജനുവരി രണ്ടുമുതൽ ആറുവരെയാണു തിരുനാൾ.
എല്ലാ ദിവസവും രാവിലെ ആറിനും 7.15നും വൈകീട്ട് ആറിനും ആഘോഷമായ പാട്ടുകുർബാന, ലദീഞ്ഞ്, നൊവേന. രണ്ടിനു വൈകീട്ട് ആറിനു പ്രസുദേന്തിമാരെ വാഴിക്കൽ ഹൊസൂർ രൂപത മെത്രാൻ മാർ സെബാസ്റ്റ്യൻ പൊഴേലിപ്പറന്പിൽ. മൂന്നിനു വൈകീട്ട് ഏഴിനു ദീപാലങ്കാരം സ്വിച്ച് ഓണ്‍ കർമം ഒകാം സഭ പൊവിൻഷ്യൽ ഫാ. തങ്കച്ചൻ ഞാളിയത്ത്, നാലിനു വൈകീട്ട് 5.30നു ഷംഷാബാദ് രൂപത മെത്രാൻ മാർ പ്രിൻസ് ആന്റണി പാണേങ്ങാടന്റെ മുഖ്യകാർമികത്വത്തിൽ കൂടുതുറക്കൽ. തുടർന്നു കുടുംബകൂട്ടായ്മകളിൽനിന്നുള്ള അന്പുപ്രദക്ഷിണം പള്ളിയിലേക്കെത്തും. തിരുനാൾദിനമായ ഞായറാഴ്ച രാവിലെ ആറിനും ഏഴിനും 8.30നും ഉച്ചകഴിഞ്ഞു
2.30നും വിശുദ്ധ കുർബാനകൾ. രാവിലെ പത്തിന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്കു ലൂർദ് കത്തീഡ്രൽ വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ മുഖ്യകാർമികനാകും. പുല്ലഴി സെന്റ് ജോസഫ് ഹോം ഡയറക്ടർ ഫാ. ലിജോ ചിറ്റിലപ്പള്ളി സന്ദേശം നൽകും. ഉച്ചകഴിഞ്ഞു മൂന്നിനു തിരുനാൾപ്രദക്ഷിണം. ഏഴിനു രാവിലെ 7.15ന് ഇടവകയിൽനിന്നു മരിച്ചവരെ അനുസ്മരിച്ചുള്ള സമൂഹബലിക്കു മുൻ സാഗർ രൂപത മെത്രാൻ മാർ ആന്റണി ചിറയത്ത് മുഖ്യകാർമികനാകും.
ലൂർദ് കത്തീഡ്രല്‍ ഉണ്ണിമിശിഹാ കപ്പേള
െ ഉണ്ണിമിശിഹാ കപ്പേളയിലെ തിരുനാൾ കൊടിയേറ്റം കത്തീഡ്രൽ വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ നിർവഹിച്ചു. ഇന്നു വൈകീട്ട് 6.15ന് ഉണ്ണിമിശിഹായുടെ തിരുസ്വരൂപം എഴുന്നള്ളിക്കൽ, ലദീഞ്ഞ്, നൊവേന. ഒന്നിനു രാവിലെ വിശുദ്ധ കുർബാന, പത്തിന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, പ്രദക്ഷിണം, നേർച്ചഭക്ഷണവിതരണം. വൈകീട്ട് നാലിനു വിശുദ്ധ കുർബാന, കുട്ടികൾക്കുള്ള ആശീർവാദം. അഞ്ചുവയസിനുതാഴേയുള്ള കുട്ടികൾക്കു പുഞ്ചിരിമത്സരം, കുട്ടികളുടെ കലാപ്രകടനങ്ങൾ എന്നിവ നടക്കും.
കാരമുക്ക് സെന്റ് ജോൺ
ദി ബാപ്റ്റിസ്റ്റ് പള്ളി
തിരുനാളിന് കൊടിയേറി. ഫാ. ആൻസൺ നീലങ്കാവിൽ കൊടിയേറ്റ് നിർവഹിച്ചു. ഇടവക വികാരി ഫാ. പോൾ പേരാമംഗലത്ത് സപ്ലിമെന്റ് പ്രകാശനംചെയ്തു. ജനറൽ കൺവീനർ ഷോജൻ ചുങ്കത്ത്, കൈകാരന്മാരായ കെ.സി. ജിജോ, പി.എ. പോൾ, ടി.പി. ബൈജു എന്നിവർ പങ്കെടുത്തു.