മുണ്ടൂര്‍ ഇടവകദിനവും രജതജൂബിലിയും ആഘോഷിച്ചു
1491413
Tuesday, December 31, 2024 8:15 AM IST
മുണ്ടൂർ: മുണ്ടൂർ പരിശുദ്ധ കർമലമാതാ ദേവാലയത്തിലെ വികാരി ഫാ. ബാബു അപ്പാടന്റെ പൗരോഹിത്യ രജതജൂബിലി സമാപനവും കുടുംബകൂട്ടായ്മകളുടെ 25-ാംവാർഷികവും ഇടവകദിനവും ബറാക്ക 2k24 ആഘോഷിച്ചു.
രാമനാഥപുരം രൂപത അധ്യക്ഷൻ മാർ. പോൾ ആലപ്പാട്ടിന്റേയും ജൂബിലിയേറിയന്റേയും പ്രധാന കാർമികത്വത്തിൽ സമൂഹ കൃതജ്ഞതാബലി അർപ്പിച്ചു. തുടർന്ന് പൊതുസമ്മേളനം മാർ പോൾ ആലപ്പാട്ട് ഉദ്ഘാടനംചെയ്തു.
കൊട്ടേക്കാട് ഫൊറോന വികാരി ഫാ. ജോജു ആളൂര്‍ അധ്യക്ഷതവഹിച്ചു. ടി.എൻ. പ്രതാപൻ മുഖ്യപ്രഭാഷണംനടത്തി. പത്മശ്രീ ഡോ. ഗോപി ആശാന്റെ കഥകളി മുദ്രകളും ചടങ്ങിൽ അവതരിപ്പിച്ചു.
അതിരൂപത വികാരിജനറാൾ മോൺ. ഫാ. ജോസ് വള്ളുരാൻ അനുഗ്രഹപ്രഭാഷണംനടത്തി. ഷൈൻ ടോം ചാക്കോ, കുടുംബ കൂട്ടായ്മകള്‍, കെസിവൈഎം, സിഎൽസി എന്നിവര്‍ പരിപാടി അവതരിപ്പിച്ചു.