മൻമോഹൻ സിംഗ് പുതുതലമുറയ്ക്കു പാഠപുസ്തകം: മന്ത്രി കെ. രാജൻ
1491410
Tuesday, December 31, 2024 8:15 AM IST
തൃശൂർ: പുതുതലമുറയ്ക്കു പാഠപുസ്തകമാക്കാവുന്ന പ്രധാനമന്ത്രിയാണ് ഡോ. മൻമോഹൻ സിംഗെന്നു റവന്യൂ മന്ത്രി കെ. രാജൻ. മൻമോഹൻ സിംഗിന്റെ വേർപാടിൽ തൃശൂർ പൗരാവലിയുടെ നേതൃത്വത്തിൽ നടത്തിയ സർവകക്ഷി അനുശോചനയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.
മേയർ എം.കെ. വർഗീസ്, മുൻ നിയമസഭാ സ്പീക്കർ തേറന്പിൽ രാമകൃഷ്ണൻ, സിപിഎം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, ബിജെപി നേതാവ് രവികുമാർ ഉപ്പത്ത്, സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, പി. ബാലചന്ദ്രൻ എംഎൽഎ, അഡ്വ. ജോസഫ് ടാജറ്റ്, ടി.എൻ. പ്രതാപൻ, ജോസ് വള്ളൂർ, ജോസഫ് ചാലിശേരി, ഹാറൂണ്‍ റഷീദ്, ടി.വി. ചന്ദ്രമോഹൻ, സി.വി. കുര്യാക്കോസ്, ഉണ്ണികൃഷ്ണൻ ഈച്ചരത്ത് എന്നിവർ പ്രസംഗിച്ചു.
മുൻമേയർ ഐ.പി. പോൾ അനുശോചനപ്രമേയം അവതരിപ്പിച്ചു.