വയനാട് പുനരധിവാസം: 50 ലക്ഷം കൈമാറി
1491735
Thursday, January 2, 2025 1:14 AM IST
തൃശൂർ: വയനാട് പുനരധിവാസത്തിന്റെ ഭാഗമായി കൊച്ചിൻ ദേവസ്വം ബോർഡ് ഭരണസമിതിയംഗങ്ങളും ജീവനക്കാരും നൽകിയ ധനസഹായസംഖ്യയായ അന്പതുലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്കു കൈമാറി.
കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ, ബോർഡ് അംഗങ്ങളായ എം.ബി. മുരളീധരൻ, പ്രേംരാജ് ചുണ്ടലാത്ത്, ദേവസ്വം കമ്മീഷണർ എസ്.ആർ. ഉദയകുമാർ, ദേവസ്വം സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമ്മീഷണർ കെ. സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.