സ്നേഹക്കൂട്; താക്കോല്‍ദാനം നിര്‍വഹിച്ചു
1491605
Wednesday, January 1, 2025 6:07 AM IST
ഇരിങ്ങാലക്കുട: സ്നേഹക്കൂട് ഭവന പദ്ധതിയിലെ നാലാമത്തെ വീടിന്റെ താക്കോല്‍ദാനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു പരേതനായ നാടന്‍ പാട്ട് കലാകാരന് സുരേന്ദ്രന്റെ ഭാര്യ സജിനിക്കു കൈമാറി. നടവരമ്പ് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടവരമ്പ് അംബേദ്കര്‍ കോളനിയിലാണ് സ്നേഹക്കൂട് ഒരുക്കിയത്.
എന്‍എസ്എസ് വിദ്യാര്‍ഥികള്‍ വിവിധ ചലഞ്ചുകളിലൂടെ സമാഹരിച്ചതും സുമന സുകളുടെ സഹായങ്ങളും ചേര്‍ത്താണ് സ്നേഹക്കൂട് നിര്‍മിച്ചത്.
നടവരമ്പ് അം ബേദ്കര്‍ കോളനിയിലെ പരേതനായ നാടന്‍പാട്ട് കലാകാരനായ സുരേന്ദ്രന്റെ കുടുംബത്തിനാണ് സ്നേഹക്കൂടിലൂടെ ആശ്വാസ തണല്‍ ഒരുക്കിയത്.
സ്റ്റേറ്റ് എന്‍എസ്എസ് ഓഫീസര്‍ ഡോ. ആര്.എന്‍. അന്‍സര്‍, നാഷണല്‍ സര്‍വീസ് സ്കീം ജില്ലാ കണ്‍വീനര്‍ എം.വി. പ്രതീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് വി.എസ്. പ്രിന്‍സ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ലതാ ചന്ദ്രന്, സ്കൂള്‍ പ്രിന്‍സിപ്പല്‍ പ്രീതി, ക്ലസ്റ്റര്‍ കണ്‍വീനര്‍മാര്‍, വാര്‍ഡ് മെമ്പര്‍ വിജയലക്ഷ്മി വിനയചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.