സഹൃദയ അഡ്വാൻസ്ഡ് സ്റ്റഡീസിൽ വലിച്ചെറിയൽവിരുദ്ധ വാരാചരണം
1491745
Thursday, January 2, 2025 1:14 AM IST
കൊടകര: മാലിന്യമുക്ത നവകേരളം എന്ന ആശയവുമായി സഹൃദയ കോളജ് എൻ എസ് എസ് യൂണിറ്റും നേച്വർ ക്ലബ്ബും സംയുക്തമായി നടത്തുന്ന വലിച്ചെറിയൽവിരുദ്ധ വാരത്തിന്റെ ഉദ്ഘാടനം പുതുവർഷദിനത്തിൽ നടന്നു.
"എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം' എന്ന പോസ്റ്റർ പ്രകാശനംചെയ്തുകൊണ്ട് സഹൃദയ കോളജ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. ഡേവിസ് ചെങ്ങിനിയാടൻ ഉദ്ഘാടനം നിർവഹിച്ചു. മാലിന്യമുക്തമായ നവകേരളത്തിനായുള്ള പ്രതിജ്ഞ കോളജ് പ്രിൻസിപ്പൽ ഡോ. കെ.എൽ. ജോയ് വിദ്യാർഥികൾക്ക് ചൊല്ലിക്കൊടുത്തു.
കുട്ടികളുടെ പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പും സഹൃദയ കോളജിലേക്കുള്ള റോഡും പരിസരവും ശുചിയാക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയും ചെയ്തു കൊണ്ട് "പുതുവർഷ വൃത്തിപാത' എന്നപേരിലുള്ള വാരാഘോഷത്തിന്റെ ഒന്നാം ദിവസം ആചരിച്ചു. കോളജ് ഫിനാൻസ് ഓഫീസർ ഫാ. ആന്റോ വട്ടോലി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ. ജയകുമാർ, പ്രോഗ്രാം കോ-ഒാർഡിനേറ്റർ എ.ബി. അർച്ചന, എൻഎസ്എസ് വോളന്റിയർ സെക്രട്ടറി പൂർണിമ ശങ്കർ, എൻഎസ്എസ് അംഗങ്ങളായ സാമുവൽ വർഗീസ്, മിലാന ജെയ്സൺ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.