8.2 ലക്ഷം ചികിത്സാസഹായം നൽകി മമ്മിയൂർ ദേവസ്വം
1491610
Wednesday, January 1, 2025 6:07 AM IST
ഗുരുവായൂർ: മമ്മിയൂർ ദേവസ്വത്തിന്റെ നേതൃത്വത്തിൽ മഹാരുദ്രയജ്ഞത്തിന്റെ ഭാഗമായി നഗരസഭാ പ്രദേശത്തെ 41 പേർക്ക് 8.2 ലക്ഷം ചികിത്സാസഹായം വിതരണംചെയ്തു.
മലബാർ ദേവസ്വംബോർഡ് പ്രസിഡന്റ് എം.ആർ. മുരളി ഉദ്ഘാടനംചെയ്തു. മമ്മിയൂർ ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ. ഹരിഹരകൃഷ്ണൻ അധ്യക്ഷതവഹിച്ചു.
മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി.സി. ബിജു, ഡെപ്യൂട്ടി കമ്മീഷണർ പി.ടി. വിജയി എന്നിവർ മുഖ്യാതിഥികളായി. വാർഡ് കൗൺസിലർ രേണുശങ്കർ, മലബാർ ദേവസ്വംബോർഡ് മലപ്പുറം ഏരിയ കമ്മിറ്റി മെമ്പർ ആർ. ജയകുമാർ, ട്രസ്റ്റി ബോർഡ് മെമ്പർ കെ.കെ. ഗോവിന്ദ് ദാസ്, മലബാർ ദേവസ്വംബോർഡ് ഗുരുവായൂർ ഡിവിഷൻ ഇൻസ്പെക്ടർ പി. സുരേഷ്, പി.സി. രഘുനാഥരാജ എന്നിവർ സംസാരിച്ചു.