പുതുവത്സരാഘോഷം നടത്തി
1491599
Wednesday, January 1, 2025 6:07 AM IST
ചാലക്കുടി: ഭിന്നശേഷി കുടുംബങ്ങളുടെ സംഘടനയായ "സ്പർശം' ക്രിസ്മസ് പുതുവത്സരാഘോഷം നടത്തി. ചാലക്കുടി ഫൊറോന പള്ളി വികാരി ഫാ. വർഗീസ് പാത്താടൻ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ജോഷി മാളിയേക്കൽ അധ്യക്ഷത വഹിച്ചു. കൗൺസിലർ വി.ജെ. ജോജി, സെക്രട്ടറി കലാഭവൻ ജയൻ, റജി സുനിൽ, ലക്ഷ്മി ജയൻ, അജീഷ് പങ്കജാക്ഷൻ, ഉമ എസ്. വാര്യർ, ശാന്ത ജയ ൻ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.