പുതുവത്സരാഘോഷം അതിരുകടന്നു; 120 പേർക്കെതിരേ കേസെടുത്തു
1491744
Thursday, January 2, 2025 1:14 AM IST
കൊടുങ്ങല്ലൂരിൽ
അമ്പതോളംപേർ പിടിയിൽ
കൊടുങ്ങല്ലൂർ: ലഹരിയിലായി പുതുവർഷം ആഘോഷിക്കാൻ ഇറങ്ങിയ അമ്പതോളം പേരെ കൊടുങ്ങല്ലൂർ പോലീസ് പിടികൂടി. പിടിയിലായ 47 പേർക്കെതിരെ പൊലീസ് പെറ്റി കേസ് ചാർജ് ചെയ്തു. കഞ്ചാവ് വലിച്ചതിന്റെ പേരിൽ നാലുപേർക്കെതിരെയും പൊതു സ്ഥലത്തിരുന്ന് മദ്യപിച്ചതിന്റെ പേരിൽ നാലുപേർക്കെതിരെയും മദ്യപിച്ച് വാഹനം ഓടിച്ച 34 പേർക്കെതിരെയുമാണു പോലീസ് കേസെടുത്തത്. അഞ്ചുപേരെ കരുതൽ തടങ്കലിലാക്കുകയും ചെയ്തു.
പുതുവർഷാഘോഷം അതിരുവിടരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ലഹരി ഉപയോഗം തടയാൻ പ്രത്യേകസംഘത്തെ നിയോഗിച്ചിരുന്നു. പുതുവർഷ രാത്രിയിൽ വാഹനാപകടങ്ങൾ കൂടുന്നതിന്റെ ഭാഗമായാണ് വനിതാ പൊലീസ്, ഷാഡോ പൊലീസ്, രഹസ്യാന്വേഷണ വിഭാഗം എന്നിവരെ ഏകോപിപ്പിച്ചുള്ള പരിശോധനയാണ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി.കെ. അരുണിന്റെ നേതൃത്വത്തിൽ നടത്തിയത്.
ഇരിങ്ങാലക്കുട മേഖലയില്‍
72 കേസുകള്‍
ഇരിങ്ങാലക്കുട: പുതുവത്സരത്തലേന്ന് ഇരിങ്ങാലക്കുട, കാട്ടൂര്‍, ആളൂര്‍ സ്റ്റേഷനുകളിലായി 72 കേസുകള്‍. അവിട്ടത്തൂരില്‍ പഞ്ചായത്തംഗത്തിന് മര്‍ദനമേറ്റു. ഏറ്റവും കൂടുതല്‍ കേസുകള്‍ കാട്ടൂരിലാണ്. 38 കേസുകളാണ് കാട്ടൂരിലുള്ളത്. ആറുപേരെ കരുതല്‍ തടങ്കലിലും കഞ്ചാവ് വലിച്ചതിന് ഒരു കേസും പൊതുസ്ഥലത്ത് മദ്യപിച്ചതിന് ഏഴുകേസും മദ്യപിച്ച് വാഹനമോടിച്ചതിന് 24 കേസുകളും എടുത്തിട്ടുണ്ട്.
ആളൂര്‍ സ്റ്റേഷനില്‍ ഒരു കരുതല്‍ തടങ്കലും അടിപിടിയില്‍ രണ്ടുകേസും കഞ്ചാവ് വലിച്ചതിന് നാലും മദ്യപിച്ച് വാഹമനമോടിച്ചതിന് ഒരു കേസുമാണുള്ളത്. ഇരിങ്ങാലക്കുട സ്റ്റേഷനില്‍ മദ്യപിച്ച് വാഹനമോടിച്ചതിന് 21 കേസും പൊതുസ്ഥലത്ത് മദ്യപിച്ചതിന് അഞ്ചും കേസുകളുമാണ് എടുത്തിരിക്കുന്നത്.
ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍ ലഹരി മാഫിയാസംഘങ്ങള്‍ തമ്മില്‍ അടിപിടിയുണ്ടായി. ഇന്നലെ പുലര്‍ച്ചെ 12.30 നാണ് സംഭവം. വിവരമറിഞ്ഞ് പോലീസ് സംഘം ഉടന്‍ സ്ഥലത്തെത്തിയതിനാല്‍ പ്രശ്നം രൂക്ഷമായില്ല.
ഉടന്‍തന്നെ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഇരിങ്ങാലക്കുട ടൗണില്‍ രാത്രി തുറന്നു പ്രവര്‍ത്തിപ്പിച്ചിരുന്ന കടകള്‍ പോലീസ് അടപ്പിച്ചു. അടിപിടിയില്‍ പരിക്കേറ്റവര്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ചികിത്സ നേടിയിരുന്നു.
പുതുവത്സരാഘോഷം അതിരുകടക്കാതിരിക്കുവാന് പോലീസ് വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. മുന്‍കരുതലുകളുടെ ഭാഗമായി ജംഗ്ഷനുകളിലെല്ലാം പോലീസ് കര്‍ശനമായ നിരീക്ഷണവും പിക്കറ്റിംഗും ഏര്‍പ്പെടുത്തിയിരുന്നു. ടൗണില്‍ ജനമൈത്രി പോലീസിന്റെ സാന്നിധ്യവും ഉണ്ടായിരുന്നു.
അവിട്ടത്തൂരില്‍
പഞ്ചായത്തംഗത്തിനു മര്‍ദനം
ഇരിങ്ങാലക്കുട: അവിട്ടത്തൂരില്‍ വേളൂക്കര പഞ്ചായത്തംഗം തെക്കാട്ട് വീട്ടില്‍ സി.ആര്. ശ്യാംരാജിന് മര്‍ദനമേറ്റു. ബിജെപി പ്രവര്‍ത്തകനാണ് ശ്യാംരാജ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ക്കെതിരെ ആളൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
ഇന്നലെ പുലര്‍ച്ചെ പന്ത്രണ്ടരയോടെ സുഹൃത്തിനൊപ്പം പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങുമ്പോള്‍ അവിട്ടത്തൂരില്വച്ച് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് യാതൊരു പ്രകോപനവും ഇല്ലാതെ മര്‍ദിക്കുകയായിരുന്നു വെന്ന് ശ്യാംരാജ് പറയുന്നു. കല്ലുകൊണ്ട് തലക്കടിയേറ്റതിനെ തുടര്‍ന്ന് ശ്യാംരാജിനെ ഉടന്‍തന്നെ ഇരിങ്ങാലക്കുട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രോഗ്രസീവ് ക്ലബിന്റെ പുതുവത്സരാഘോഷത്തിനിടയിലേക്ക് ബൈക്ക് ഇടിച്ചു കയറ്റിയതാണ് സംഘര്‍ഷത്തിനു കാരണമായതെന്ന് എതിര്‍വിഭാഗം പറയുന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്ക്കിടയിലേക്ക് ബൈക്കിട് ഇടിച്ചുകയറ്റാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതോടെയാണ് സംഘട്ടനം ഉണ്ടായത്.
സംഘട്ടനത്തില്‍ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റും സംസ്ഥാന കമ്മിറ്റിയംഗവുമായ കണ്ണത്ത് വീട്ടില്‍ അജയകുമാറിന് മര്‍ദനമേല്‍ക്കുകയായിരുന്നു. അജയകുമാറിന് മര്‍ദനമേറ്റ സംഭവത്തില്‍ പഞ്ചായത്തംഗം ശ്യാംരാജ് ഉള്‍പ്പടെ രണ്ടു പേര്‍ക്കെതിരേ ആളൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.