മാളയിൽ "ഹാജർ...സർ' പൂർവവിദ്യാർഥി സംഗമം
1491146
Monday, December 30, 2024 7:31 AM IST
മാള: സെന്റ് ആന്റണീസ് ഹൈസ്കൂളിൽ "ഹാജർ സർ' എന്ന പേ രിൽ പൂർവവിദ്യാർഥി - അധ്യാപക - അനധ്യാപക സംഗമം നടത്തി. മാനേജർ ഫാ. ജോർജ് പാറമേൻ ഉദ്ഘാടനം ചെയ്തു. ക്ലിഫി കളപറമ്പത്ത് അധ്യക്ഷത വഹിച്ചു.
കെ.പി. റീന, പി.എ. ബാബു, ഡേവിസ് പോൾ, ഷീല ജോസ്, ലിജോ പ്ലാക്കൽ, എം.ടി. മോളി, സ്റ്റാൻലി പോൾ, വിൽസൻ മാമ്പിള്ളി, വിൽസൺ കാഞ്ഞൂത്തറ, ജോഫി ജോസ്, ഡേവിസ് പാറേക്കാട്ട്, നവനീത് എന്നിവർ പ്രസംഗിച്ചു.
ഔദ്യോഗികമായ സമ്പൂർണ പൂർവവിദ്യാർഥി സംഘടനയായി സെന്റ് ആന്റണീസ് അലുമിനി അസോസിയേഷൻ മാള രൂപീകരിച്ചു. ക്ലിഫി കളപറമ്പത്ത് - പ്രസിഡന്റ്, ലിജോ പ്ലാക്കൽ - ജനറൽ സെക്രട്ടറി, ഡൊമിനിക് പാറേക്കാട്ട് - ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
സംഗമത്തിന്റെ ഭാഗമായി അക്ഷരമുറ്റം തീം സോംഗ് പ്രകാശനം ചെയ്തു. പൂർവവിദ്യാർഥികളുടെ വിവിധകലാപരിപാടികളും സ്നേഹവിരുന്നും നടന്നു.