അർബുദ രോഗബാധിതനായ കെട്ടിടനിർമാണ തൊഴിലാളി സഹായം തേടുന്നു
1491138
Monday, December 30, 2024 7:31 AM IST
തിരുവില്വാമല: കാൻസർ ബാധിതനായ യുവാവ് കാരുണ്യംതേടുന്നു. തിരുവില്വാമല കണിയാർകോട് കാഞ്ഞുള്ളിപ്പടി പാലയ്ക്കപ്പറമ്പ് ഉണ്ണികൃഷ്ണന്റെ മകൻ ജിജീഷാണ് (33) സഹായം തേടുന്നത്. കെട്ടിടനിർമാണ തൊഴിലാളിയായ ജിജീഷ് കുടുംബത്തിന്റെ ഏക ആശ്രയമാണ്. പ്രായമായ അച്ഛനും അമ്മയും ഭാര്യയും ഒന്നരവയസുള്ള പെൺകുട്ടിയുമടങ്ങുന്ന നിർധന കുടുംബം ജിജീഷിന്റെ വരുമാനംകൊണ്ടാണ് കഴിഞ്ഞിരുന്നത്.
സഹോദരിമാരുടെ വിവാഹത്തിന് എടുത്ത വായ്പകളുടെ തിരിച്ചടവ് രോഗബാധിതനായതിനെത്തുടർന്ന് മുടങ്ങിയിരിക്കുകയാണ്. മരുന്നിനും തുടർ ചികിത്സയ്ക്കുമായി പണംകണ്ടെത്താനാകാതെ വിഷമിക്കുകയാണ് ജിജീഷും കുടുംബവും. പ്രദേശവാസികളും ജനപ്രതിനിധികളും ചേർന്ന് ജിജീഷ് ചികിത്സാസഹായനിധി രൂപീകരിച്ചിട്ടുണ്ട്. സഹായങ്ങൾ അയക്കേണ്ട അക്കൗണ്ട്:
ജിജീഷ് സഹായ നിധി, കേരള ഗ്രാമീണ ബാങ്ക്, തിരുവില്വാമല ബ്രാഞ്ച്, അക്കൗണ്ട് നമ്പർ: 40706101094945, ഐഎഫ്എസ്സി കോഡ്: KLGB0040706.