അംഗങ്ങളുടെ മക്കൾക്ക് ഒരു ലക്ഷം വിവാഹസമ്മാനം
1491736
Thursday, January 2, 2025 1:14 AM IST
തൃശൂർ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തൃശൂർ ജില്ലയിലെ വ്യാപാരികളുടെ മക്കൾക്കു വിവാഹധനസഹായമായി ഒരുലക്ഷം രൂപ കൈമാറുന്ന പദ്ധതി ഉദ്ഘാടനം ചെയ്തു. കൂനംമൂച്ചി യൂണിറ്റിലെ വ്യാപാരിയും യൂണിറ്റ് വൈസ്പ്രസിഡന്റുമായ എ.എൽ. ജെയിംസിന്റെ മകൾക്ക് ഒരുലക്ഷം രൂപയുടെ ചെക്ക് കൈമാറി ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ് ഉദ്ഘാടനം നിർവഹിച്ചു.
ഭദ്രം പദ്ധതിയിൽ അംഗങ്ങളായ വ്യാപാരികളുടെ മക്കൾക്കാണ് ധനസഹായം. ഈമാസം ആറുപേർക്കുകൂടി തുക കൈമാറും. പുതുവർഷത്തോടനുബന്ധിച്ചു പ്രഖ്യാപിച്ച സഹായം അന്നുതന്നെ നടപ്പാക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നെന്നു കെ.വി. അബ്ദുൾ ഹമീദ് പറഞ്ഞു.
ജില്ലാ സെക്രട്ടറിമാരായ വി.ടി. ജോർജ്, സി.എൽ. റാഫേൽ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോജി തോമസ്, നിയോജകമണ്ഡലം വൈസ് ചെയർമാൻ സജി ചിറമ്മൽ, ജനറൽ കണ്‍വീനർ വർഗീസ് പി. ചാക്കോ എന്നിവർ പങ്കെടുത്തു.