36,008 നാളികേരമെറിഞ്ഞ് വേട്ടേക്കരന് പാട്ട്
1491597
Wednesday, January 1, 2025 6:07 AM IST
തൃശൂര്‍: കുന്നകുളം കക്കാട് മഹാഗണപതി ക്ഷേത്രത്തില്‍ നാലിനു 36,008 നാളികേരമെറിഞ്ഞുള്ള വേട്ടേക്കരന് പാട്ട് നടക്കുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
രാവിലെ ഒന്പതിനു കക്കാട് കാരണവപ്പാട് മണക്കുളം ദിവാകര രാജ ഉദ്ഘാടനം ചെയ്യും. കോമരം ശ്രീകാരക്കൂറ രാമചന്ദ്രന് നായരെ ആദരിക്കും. സാംസ്കാരിക സദസിലും ആദരണീയം ചടങ്ങിലും സിനിമാതാരം രമ്യ നമ്പീശന്, പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, പത്മശ്രീ പെരുവനം കുട്ടന് മാരാര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ഉച്ചയ്ക്കുശേഷം രണ്ടിനു കക്കാട് രാജപ്പന് മാരാരുടെ നേതൃത്വത്തില്‍ ട്രിപ്പിള്‍ തായമ്പക. രാത്രി 8.30നാണ് കോമരം ശ്രീകാരക്കൂറ രാമചന്ദ്രന് നായർ നാളികേരം എറിഞ്ഞുതുടങ്ങുക. ശേഷം കളം മായ്ച്ച് പ്രസാദം നല്കി കൂറ വലിക്കുന്നതോടെ ചടങ്ങുകള്‍ അവസാനിക്കും.
പത്രസമ്മേളനത്തിൽ ക്ഷേത്രം പ്രസിഡന്റ് കെ.കെ. സുബിദാസ്, സെക്രട്ടറി സുനീഷ് അയിനിപ്പുള്ളി, ട്രഷറര്‍ കെ.ഭാസ്കരക്കുറുപ്പ്, രാജീവ് തറയില്‍, കെ.കെ. മണികണ്ഠന് എന്നിവര്‍ പങ്കെടുത്തു.