ദേവാലയങ്ങളിൽ ഇടവകദിനവും മതബോധന ദിനവും
1491753
Thursday, January 2, 2025 1:14 AM IST
തയ്യൂർ പള്ളി
തയ്യൂർ: നിത്യസഹായമാത ഇടവക പള്ളിയിലെ ഇടവകദിനവും മതബോധനദിനവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിശുദ്ധബലിയോടെ ചടങ്ങുകൾക്കു തുടക്കമായി. തുടർന്നുനടന്ന പൊതുയോഗം മലയാളം അസിസ്റ്റന്റ് പ്രഫസറും മോട്ടിവേഷൻ സ്പീക്കറുമായ ലിജി ജോസ് ഉദ്ഘാടനം ചെയ്തു. ഇടവകവികാരി ഫാ. ഗ്രിജോ വിൻസെന്റ് മുരിങ്ങാത്തേരി അധ്യക്ഷത വഹിച്ചു. സമ്മാനദാനം, മതബോധനവിദ്യാർഥികളുടെയും കുടുംബകൂട്ടായ്മകളുടേയും കലാസന്ധ്യ, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരുന്നു.
പുതുവർഷസമ്മാനമായി ഇടവകയിലെ എല്ലാ കുടുംബങ്ങൾക്കും സാമൂഹ്യപ്രവർത്തകനും ഇതരമതസ്ഥനുമായ വ്യക്തി സ്പോണ്സർ ചെയ്ത 2025 ലെ ദീപിക കലണ്ടർ നൽകി. ദീപികയുടെ പ്രാദേശിക ലേഖകൻ പോൾസണ്‍ വാഴപ്പിള്ളി വികാരി ഫാ. ഗ്രിജോ വിൻസെന്റ് മുരിങ്ങാത്തേരിക്കു കലണ്ടർ കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു.
വെള്ളാറ്റഞ്ഞൂർ പള്ളി
വെള്ളാറ്റഞ്ഞൂർ: ഫാത്തിമമാതാ ദേവാലയത്തിൽ മതബോധനവാർഷികം ആഘോഷിച്ചു. ഫൊറോന പ്രൊമോട്ടർ ഫാ. ഷിന്റോ പാറയിൽ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. സൈമൺ തേർമഠം അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ ജോളി കൊള്ളനൂർ, വൈസ് പ്രിൻസിപ്പൽ എൽസി ഔസേപ്പ്, മദർ സുപ്പീരിയർ സിസ്റ്റർ കരുണ, സിസ്റ്റർ അഞ്ജന, ട്രസ്റ്റി ബാബു ചിരിയങ്കണ്ടത്ത്, പിടിഎ പ്രസിഡന്റ് സെബാസ്റ്റ്യൻ വർഗീസ്, ബ്രദർ ഗ്ലൈബിൻ, സിസ്റ്റർ കൊച്ചുറാണി എന്നിവർ പ്രസംഗിച്ചു.