പരമതത്വസമീക്ഷാസത്രത്തിന് കൊടിയിറങ്ങി
1491134
Monday, December 30, 2024 7:31 AM IST
വടക്കാഞ്ചേരി: പത്തുദിവസമായി പാർളിക്കാടുനടന്ന പരമതത്വസമീക്ഷാസത്രം സമാപിച്ചു. സമാപനദിനത്തിൽ രണ്ടായിരത്തിലധികംപേർ പങ്കെടുത്ത വിഷ്ണുസഹസ്രനാമ സമൂഹാർച്ചന നടന്നു. സ്വാമിനി മാ ഗുരുപ്രിയ ദീപം തെളിയിച്ചു.
സ്വാമി ഭൂമാനന്ദതീർഥ യജ്ഞത്തിന്റെ മാഹാത്മ്യം വിശദീകരിച്ചു. സ്വാമി നിർവിശേഷാനന്ദതീർഥ കുംഭപൂരണംചെയ്തു. യജമാനനായി കുമ്പളങ്ങാട് രാമകൃപയിൽ പ്രേമചന്ദ്രവർമയും യജമാനപത്നിയായി ജയശ്രീവർമയും പങ്കെടുത്തു. സ്വാമി ബ്രഹ്മർഷി ദേവപാലൻ ധ്വജാവരോഹണം നടത്തിയതോടെ പരമതത്ത്വസമീക്ഷാസത്രത്തിന് സമാപനമായി.